ന്യൂഡല്‍ഹി: ഒരു ഭാഗത്ത് പശുവിന്റെ പേരില്‍ അക്രമം വ്യാപിക്കുന്നതിനിടെ, വാഹനങ്ങളില്‍ ബീഫ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ പൊലിസിന് അനുമതി നല്‍കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. എല്ലാ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി ഏതു പൊലിസുകാര്‍ക്കും പരിശോധിക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ നിയമം. നിലവില്‍ ബീഫ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് അധികാരമുള്ളത്.
ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ 2015 ലെ ഗോസംരക്ഷണ ബില്‍ ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അധ്യക്ഷനായ കാബിനറ്റാണ് ഈ തീരുമാനം എടുത്തത്.
എസ്.ഐ റാങ്ക് മുതലുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനും നടപടിയെടുക്കാനും ഭേദഗതി നിയമപ്രകാരം സാധിക്കും. പശുവിന്റെ പേരില്‍ രാജ്യത്ത് വ്യാപകമായി അക്രമം നടക്കുന്നതിനിടെയാണ് ഹരിയാന സര്‍ക്കാര്‍ നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത്….
Be the first to comment