![](https://ahlussunnaonline.com/wp-content/uploads/2025/02/ZZZZZZZZZZZZZZZZZZ.jpg)
അബൂദബി: നിങ്ങളോ നിങ്ങളുടെ പരിചയത്തിലോ ഉള്ള ആരെങ്കിലും പതിവായി അബൂദബിയിലെ പൊതുഗതാഗതം ആശ്രയിക്കുന്നവരാണെങ്കില്‍ വാര്‍ഷിക പെര്‍മിറ്റ് സ്വന്തമാക്കുന്നതിലൂടെ നിങ്ങള്‍ക്ക് വലിയ തുക ലാഭിക്കാനാകും. അബൂദബിയിലെ ഔദ്യോഗിക പൊതുഗതാഗത അതോറിറ്റിയായ എഡി മൊബിലിറ്റിയാണ് ഈ പെര്‍മിറ്റ് പ്രദാനം ചെയ്യുന്നത്. ഈ പെര്‍മിറ്റ് നേടുന്നതിലൂടെ ഇന്റര്‍ സിറ്റി ബസ് സര്‍വീസുകളില്‍ ഒഴികെ, അബൂദബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവയുള്‍പ്പെടെ എമിറേറ്റിനുള്ളില്‍ എത്രവേണമെങ്കിലും സൗജന്യ യാത്ര ചെയ്യാവുന്നതാണ്.
ഒരു വര്‍ഷത്തെ സാധുതയുള്ള സ്റ്റുഡന്റ് പെര്‍മിറ്റിന് 500 ദിര്‍ഹമാണ് വില വരുന്നത്.
പേര്‍സണലൈസ്ഡ് ഹാഫിലാത്ത് കാര്‍ഡിന് 16 വര്‍ഷത്തെ സാധുതയുണ്ട്.
എങ്ങനെയാണ് അപേക്ഷിക്കേണ്ടത്.
സ്റ്റുഡന്റ് പെര്‍മിറ്റ് ലഭിക്കുന്നതിന്, നിങ്ങള്‍ ആദ്യം ഒരു പേര്‍സണലൈസ്ഡ് ഹാഫിലാത്ത് കാര്‍ഡിനു വേണ്ടി അപേക്ഷിക്കണം. ഇത് വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും ലഭ്യമാണ്. ഹാഫിലാത്ത് കാര്‍ഡ് ഇതിന്റെ ഉടമയുടെ എമിറേറ്റ്‌സ് ഐഡിയുമായി ബന്ധിപ്പിച്ചിരിക്കും. ഇത് സബ്‌സിഡി നിരക്കില്‍ കുറഞ്ഞ ഗതാഗത നിരക്കുകളാണ് ഓഫര്‍ ചെയ്യുന്നത്. നഷ്ടമോ കേടുപാടുകളോ സംഭവിച്ചാല്‍ ബാലന്‍സ് ട്രാന്‍സ്ഫറിനും ഹാഫിലാത്ത് കാര്‍ഡ് അനുവദിക്കുന്നു.
വാര്‍ഷിക പെര്‍മിറ്റുകള്‍ എവിടെ നിന്നു വാങ്ങാം?
താഴെ പറയുന്ന സ്ഥലങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പൊതുഗതാഗത പെര്‍മിറ്റുകള്‍ വാങ്ങാം:
ഡാര്‍ബി വെബ്‌സൈറ്റ്
ബസ് സ്‌റ്റേഷനുകളിലെ കസ്റ്റംസ് ഹാപ്പിനസ് കേന്ദ്രങ്ങള്‍
പുതുക്കല്‍ പ്രക്രിയ (Renewal Process)
സ്റ്റുഡന്റ് പെര്‍മിറ്റ് പുതുക്കുന്നതിന്, താഴെപ്പറയുന്ന രേഖകളുമായി അടുത്തുള്ള ബസ് സ്റ്റേഷനിലെ കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ സന്ദര്‍ശിക്കുക:
എമിറേറ്റ്‌സ് ഐഡി
നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കുന്ന സാധുവായ എന്തെങ്കിലും രേഖ
Be the first to comment