![the-land-mark-of-wayanad](https://ahlussunnaonline.com/wp-content/uploads/2025/02/the-land-mark-of-wayanad-500x381.jpg)
കല്‍പ്പറ്റ: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്കായി വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് ദുരന്ത നിവാരണ വകുപ്പ്. വന്യജീവി ആക്രമണങ്ങള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് അടിയന്തര സഹായം. വനാതിര്‍ത്തിയിലെ അടിക്കാട് വെട്ടാനും പണം ഉപയോഗിക്കാം. പണം കലക്ടര്‍ക്ക് കൈമാറും.
അതേസമയം വന്യജീവിയാക്രമണം രൂക്ഷമായിട്ടും സര്‍ക്കാര്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതല്‍വൈകീട്ട് ആറുവരെയാണ് ഹര്;ത്താല്‍. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
അതേസമയം വന്യജീവിയാക്രമണം രൂക്ഷമായിട്ടും സര്ക്കാര്നടപടിയുണ്ടാകാത്തതില് പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
ദിവസേന എന്നോണം ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സര്ക്കാര്നിലപാടില്പ്രതിഷേധിച്ചാണു ഹര്‍ത്താല്‍ നടത്തുന്നതെന്നു യുഡിഎഫ് ജില്ലാ ചെയര്മാന് കെ.കെ. അഹമ്മദ് ഹാജിയും കണ്‍വീനര്‍പി.ടി.ഗോപാലക്കുറുപ്പും അറിയിച്ചു.
സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന് നഷ്ടമാകുന്നത്. ഇന്നലെ രാത്രി നടന്ന കാട്ടാന ആക്രമണത്തില്‍ അട്ടമല സ്വദേശി ബാലകൃഷ്ണന്അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു.
വനാതിര്‍ത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ഇപ്പോഴും സ്വീകരിക്കുന്നതതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കാടിനുള്ളില്‍ വെള്ളമില്ലാത്തതു കൊണ്ടാണ് ആന ഇറങ്ങുന്നതെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍&വെള്ളവും ഭക്ഷണവും കാട്ടിനുള്ളില്‍ നല്കാന്സംവിധാനം ഒരുക്കണം. ആന കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളിലെ കാടുകളില്‍ വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള സംവിധാനം മറ്റു സംസ്ഥാനങ്ങളിലുണ്ട്. നേരത്തേ കേരളവും അങ്ങനെ ചെയ്തിട്ടുണ്ട്. ആനകള്‍ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞിരുന്നു.
യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല. അപകടം പിടിച്ച സ്ഥലങ്ങളിലെങ്കിലും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ നിയോഗിക്കേണ്ടേ? മൃഗങ്ങള്‍ക്ക് ഭക്ഷണ സൗകര്യവും വെള്ളവും ഒരുക്കിക്കൊടുക്കണ്ടേ? ഇനിയും ചൂടു കൂടും. അപ്പോള്‍ കൂടുതല്‍ ആന ഇറങ്ങി കൂടുതല്‍ പേര് മരിക്കുമെന്നാണോ മന്ത്രി പറയുന്നത്. ഒരാഴ്ചയ്ക്കിടെയാണ് അഞ്ചു പേരെയാണ് വിവിധ സ്ഥലങ്ങളില്‍ ചവിട്ടിക്കൊന്നിരിക്കുന്നത്. സര്‍വകക്ഷി യോഗം പോലും വിളിക്കാതെ സര്ക്കാര്നിസംഗരായി ഇരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.
Be the first to comment