ന്യൂഡല്ഹി: സ്വന്തം സ്വത്തുക്കള്ക്കുമേല്വഖ്ഫ് ബോര്ഡിന്റെ അധികാരങ്ങള്വെട്ടിച്ചുരുക്കുന്ന നിയമഭേദഗതിക്കായി കേന്ദ്ര നീക്കം. വഖ്ഫ് ആക്ടില് 40 ഭേദഗതികള്നിര്ദേശിക്കുന്ന ബില്ലിന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് അംഗീകാരം നല്കി. ബില് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും കേന്ദ്രം പുറത്തുവിട്ടിട്ടില്ലെങ്കിലും ഭേദഗതി ബില്ഈ ആഴ്ച പാര്ലമെന്റില് അവതരിപ്പിച്ചേക്കും. പുതിയ ഭേഗഗതിപ്രകാരം വഖ്ഫ് സ്വത്തുക്കളെന്ന് വഖ്ഫ് നിര്;ബന്ധമായ പരിശോധന നടത്താന്; സര്ക്കാരിന് അധികാരം ഉണ്ടാകും.വഖ്ഫ് ബോര്ഡ് ഉടമസ്ഥതയില്രാജ്യത്ത് 9.4 ലക്ഷം ഏക്കര്ഭൂമി നിലവിലുണട്. വഖ്ഫ് ബോര്ഡിന് തങ്ങള്ക്ക് ലഭിക്കുന്ന ഏത് ഭൂമിയും വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള അധികാരമാണ് നിലവിലുള്ളത്.
പുതിയ ബില്പ്രകാരം തര്ക്കഭൂമികള്എന്ന പേരില്വഖ്ഫ് സ്വത്തുക്കളില്സര്ക്കാരിന് പരിശോധന നടത്താന്കഴിയും. വഖ്ഫ് ബോര്ഡുകളില് സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് ബോര്;ഡിന്റെ ഘടനയിലും പ്രവര്ത്തനത്തിലും മാറ്റം വരുത്തുന്നതിന് വഖ്ഫ് നിയമത്തിലെ സെക്ഷന് ഒമ്പത്, പതിനാല് എന്നിവ ഭേദഗതി ചെയ്യും.ഹരിയാന, ജാര്ഖണ്ഡ്, മഹാരാഷ്ട്ര മൂന്ന് സംസ്ഥാനങ്ങളില് നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്;ഷം നടക്കാനിരിക്കെയാണ് ബില്കൊണ്ടുവരുന്നതെന്നത്. ഡല്ഹി വഖഫ് ബോര്ഡ് അവകാശവാദം ഉന്നയിച്ച 123 സ്വത്തുക്കളില്കേന്ദ്രസര്ക്കാരിന് പരിശോധന നടത്താമെന്ന് കഴിഞ്ഞ മെയ് മാസം ഡല്ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വഖ്ഫ് സ്വത്തുക്കളില്നിന്ന് ലഭിക്കുന്ന വരുമാനം മുസ്്ലിം സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കുക എന്നതാണ് വഖ്ഫിന്റെ ലക്ഷ്യം. 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രാജ്യത്തുടനീളം 30 വഖഫ് ബോര്ഡുകളാണുള്ളത്.
അതേ സമയം, വഖ്ഫ് ബോര്ഡിന്റെ അധികാരങ്ങള്വെട്ടിച്ചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്X രംഗത്തെത്തി. വഖ്ഫ് നിയമത്തില്&ഭേദഗതി വരുത്തേണ്ട ആവശ്യമില്ലെന്നും മാറ്റം കൊണ്ടുവരാന് സര്ക്കാരിന് താല്പര്യമുണ്ടെങ്കില് മുസ് ലിം സംഘടനകളുമായി ചര്ച്ച ചെയ്യണമെന്നും അഖിലേന്ത്യാ മുസ് ലിം വ്യക്തിനിയമ ബോര്ഡ് പറഞ്ഞു.
Be the first to comment