ഏറെ പ്രതിസന്ധികള്‍ക്ക്ലോകമേ …ഇനിയും ഒരു യുദ്ധം നീ ഏറ്റു വാങ്ങരുതേ ഇടയിലും യുദ്ധമുഖത്ത് രൂപപ്പെടുന്ന നിയമങ്ങൾ ഒരു ഉപ്പയെ, മകനെ, ഭർത്താവിനെ ഒരു കുടുംബത്തെ തന്നെ വിരഹത്തിന്റെ വിതുമ്പലോടെ യാത്രാക്കുന്ന നേര്‍ ചിത്രങ്ങൾ നവ മാധ്യമങ്ങളിലൂടെ പുറത്തു വരുമ്പോൾ നിറകണ്ണുകളോടെ നോക്കി നില്‍ക്കാന്‍ മത്രമേ കഴിയുന്നുള്ളൂ.
യുദ്ധ തീവ്രത ഭാവിയുടെ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതിനിടയില്‍ മധ്യമ സ്ഥാപനങ്ങള്‍ പടച്ചുവിടുന്ന വിടുവായിത്തരങ്ങള്‍ ലോകത്തോട് നീതി പുലര്‍ത്തുന്നില്ല എന്ന കാരണത്താൽ അവയിലുള്ള വിശ്വാസവും അല്‍പം ചുരുങ്ങി.
ഇതിനിടയിലും ഇറാഖും അഫ്ഗാനിസ്ഥാനും പലസ്തീനും ചർച്ചയിൽ വരുന്നത് അവരുടെ ഭാഗത്തുള്ള ന്യായങ്ങളും യുദ്ധ കാരണങ്ങളും ഒന്നുകൂടി ലോകത്തെ ബോധ്യപ്പെടുത്തുന്നു എന്നതിൽ സംശയമില്ല.
സമാധാനത്തിന്റെ ചർച്ചകൾ നടക്കേണ്ട ന്യൂജെന്‍ കാലഘട്ടത്തിലും സ്വരാജ്യത്തിന് വേണ്ടി ജീവന്‍ വെടിയുന്ന പട്ടാളക്കാരന് നല്‍കുന്ന സ്വീകരണ കേന്ദ്രം ചിതറി തെറിച്ച ശരീര ഭാഗങ്ങള്‍ ദഹിപ്പിക്കാന്‍ പിന്നാലെ വരുന്ന കവജിത വാഹനമാണ് എന്നറിയുമ്പോള്‍ എത്ര ക്രൂരവും നീജവുമാണ് യുദ്ധങ്ങള്‍ എന്നത് നമ്മേ ഓര്‍മ്മപ്പെടുത്തുന്നു.
ലോകമേ …ഇനിയും ഒരു യുദ്ധം നീ ഏറ്റു വാങ്ങരുതേ
Be the first to comment