സിഡ്‌നി: ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍ കണ്ടെത്തി. തെക്കുപടിഞ്ഞാറ് പസഫിക് സമുദ്രത്തിലാണ് തിമിംഗലത്തിന്റെ വലുപ്പവും 300 വര്‍ഷം പഴക്കവുമുള്ള പവിഴപ്പുറ്റ് കണ്ടെത്തിയത്. പാപ്പുവ ന്യൂ ഗുനിയക്കും ആസ്‌ത്രേലിയക്കും സമീപം സോളമന്‍ ദ്വീപിനോട് ചേര്‍ന്ന് 34 മീറ്റര്‍ വീതിയിലും 32 മീറ്റര്‍ നീളത്തിലും 5.5 മീറ്റര്‍ ഉയരത്തിലുമാണ് ഇത് സ്ഥിതിചെയ്യുന്നത്.
നാഷനല്‍ ജോഗ്രഫിക് ചാനലിന്റെ വിഡിയോ ഗ്രാഫര്‍ മനു സാന്‍ ഫെലിക്‌സ് ആണ് പവിഴപ്പുറ്റ് കണ്ടെത്തിയത്. തകര്‍ന്ന കപ്പലിന്റെ അവശിഷ്ടമുണ്ടെന്ന് മനസിലാക്കിയാണ് ആ പ്രദേശത്ത് തെരച്ചില്‍ നടത്തിയതെന്ന് മനു സാന്‍ ഫെലിക്‌സ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ പവിഴപ്പുറ്റുകള്‍ നശിക്കുമ്പോഴാണ് ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്താനായത്. മികച്ച രീതിയിലാണ് ഈ പവിഴപ്പുറ്റ് സമൂഹമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
Be the first to comment