
ജനീവ: ലോകം കൊവിഡ് സുനാമിയിലേക്കു നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്.ഒയുടെ തലവന്‍ ഡോ.തെദ്‌റോസ് ആദാനോം ബ്രിയേസസാണ് ലോകത്തെ ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒമിക്രോണ്‍ ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യര്‍. ഡെല്‍റ്റയും പുതിയ ഒമിക്രോണ്‍ വകഭേദവും ചേരുമ്പോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ഓര്‍മിപ്പിക്കുന്നത്.
അമേരിക്കയില്‍ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇറ്റലി, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്ന നിലയിലാണ്. മുമ്പൊരിക്കലും ഇവിടങ്ങളിലൊന്നും ഇത്രയും ഉയര്‍ന്ന സംഖ്യയിലെത്തിയിട്ടില്ല. ഫ്രാന്‍സില്‍ ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് രോഗബാധിതരായത്.
കൊവിഡ് ഒമിക്രോണ്‍ ഇരട്ട ഭീഷണിയിലാണ് ലോകം. ഇതിനെ കൊവിഡ് സുനാമിയെന്നു വിളിക്കേണ്ടിയിരിക്കുന്നു. ലോകം കൊവിഡ് സുനാമിയിലേക്കു നീങ്ങുകയാണ്. ലോകത്ത് കൊവിഡ് ഒമിക്രോണ്‍ രോഗത്തിന്റെ വ്യാപനം ഇനിയും വലിയതോതില്‍ വര്‍ധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മരണസംഖ്യയും കൂടും. ഗുരുതരാവസ്ഥയിലുള്ളവരുടെ അംഗസംഖ്യ വര്‍ധിക്കാനും സാധ്യതയുണ്ട്. ഇതുമൂലം പല രാജ്യങ്ങളിലെയും ആരോഗ്യ സംവിധാനം തന്നെ താറുമാറാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡല്‍റ്റയും പുതിയ ഒമിക്രോണ്‍ വകഭേദവും ചേരുമ്പോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ളതിലും ഉയര്‍ന്ന തോതിലെത്തുമെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.
ഇപ്പോള്‍ത്തന്നെ മന്ദഗതിയില്‍ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെഡ്രോസ് പറഞ്ഞു. ഒമിക്രോണ്‍ വകഭേദം വാക്‌സീന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
Be the first to comment