കൊച്ചി: നെടുമ്പാശേരിയിൽ നിന്നും ബ്രസീലിയൻ ദമ്പതികൾ പിടിയിൽ. ഇവർ ലഹരി ഗുളികകൾ വിഴുങ്ങിയെന്നാണ് സംശയം. ഡിആർഐ കൊച്ചി യൂണിറ്റാണ് ബ്രസീലിയൻ ദമ്പതിമാരെ കസ്റ്റഡിയിയിൽ എടുത്തത്. 50ഓളം ക്യാപ്സൂളുകളാണ് ഒരാൾ മാത്രം വിഴുങ്ങിയത്.
ബ്രസീലിലെ സാവോപോളയിൽ നിന്നുമാണ് ഇവർ കൊച്ചിയിൽ എത്തിയത്. രാവിലെ 8.45ന് നെടുമ്പാശേരിയിൽ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ലഹരി ഗുളികകൾ പുറത്തെടുക്കുന്നതിനായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Be the first to comment