കൊച്ചി: കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ദേശീയ പാതയിലെ കുഴികളടയ്ക്കാന്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദ്ദേശിച്ചു. ഇന്ന് ഹൈക്കോടതി അവധിയായിരിക്കെ അമിക്കസ് ക്യൂറി വഴിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ദേശീയപാതാ അതോറിറ്റിയുടെ കേരള റീജ്യണല്‍ ഹെഡിനും പാലക്കാട് പ്രൊജക്ട് ഡയറക്ടര്‍ക്കുമാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജോലികള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞുവെന്ന് ദേശീയപാതാ അതോറിറ്റി കോടതിയെഅറിയിച്ചു.
പറവൂര്‍ സ്വദേശി ഹാഷിം ആണ് അപകടത്തില്‍ മരിച്ചത്. സ്കൂട്ടര്‍ കുഴിയില്‍ വീണതിനെ തുടര്‍ന്ന് റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ മറ്റൊരു വാഹനം കയറിയിറങ്ങുകയായിരുന്നു. ദേശീയപാതയില്‍ നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് ഹൈസ്കൂളിന് മുന്‍പിലുള്ള വലിയ കുഴിയില്‍ വീണാണ് അപകടം.
Be the first to comment