
“ദോഹ: സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ റമദാന്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭ. രാവിലെ ഒമ്പതു മണി മുതല്‍ രണ്ടു മണി വരെ അഞ്ചു മണിക്കൂറായിരിക്കും റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം.
സിവില്‍ സര്‍വീസ്, ഗവണ്‍മെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ എന്നീ വിഭാഗങ്ങളുടെ ശുപാര്‍കള്‍ മുന്‍മിര്‍ത്തിയാണ് മന്ത്രിസഭ റമദാന്‍ മാസത്തിലെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഫീസില്‍ രാവിലെ പത്തു മണി വരെ വൈകിയെത്തുന്നതിനെതിരെ നടപടി ഉണ്ടാകില്ല. എന്നാല്‍ ഓഫീസില്‍ എത്തിയതു മുതല്‍ അഞ്ചു മണിക്കൂര്‍ ജോലി ചെയ്ത ശേഷം മാത്രമേ മടങ്ങാവൂ. റമദാനില്‍ ആകെ ജീവനക്കാരുടെ 30% പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്താനും മന്ത്രിസഭ അനുവാദം നല്‍കിയിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം സൗകര്യം സ്വീകരിക്കുന്നവരില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കും വൈകല്യമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും.
പൊതുജനാരോഗ്യം മന്ത്രാലയം, വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് സമയക്രമത്തില്‍ മാറ്റം വരുത്താമെന്നും മന്ത്രിസഭാ തീരുമാനത്തിലുണ്ട്.”
Be the first to comment