ഇന്ത്യന്‍ വ്യോമസേനയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിക്കാൻ ഇന്ത്യ. ഫ്രാന്‍സുമായി 63,000 കോടി രൂപയുടെ കരാറിനാണ് രൂപം നല്‍കിയത്. പുതിയ കരാര്‍ പ്രകാരം, അത്യാധുനിക സാങ്കേതികവിദ്യയും ശക്തമായ ആയുധശേഷിയുമുള്ള റഫാല്‍ വിമാനങ്ങള്‍ 2031 ഓടേ ഡെലിവറി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേനായുടെ ഭാഗമാക്കും.
നിലവിൽ 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യയുടെ കൈകളിലുള്ളത്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും, ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ കരാര്‍ ഇന്ത്യ-ഫ്രാന്‍സ് പ്രതിരോധ സഹകരണത്തിന്‍റെ ഭാഗമായി, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും. റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആധുനികവല്‍ക്കരണത്തിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.

Be the first to comment