കോഴിക്കോട്: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ. കേരളത്തിലെ 1400 ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് മൂലം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 3758 കോവിഡ് കേസുകളാണ് നിലവിൽ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്.
24 മണിക്കൂറിനിടെ രണ്ടു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിങ്ങളുടെ എണ്ണത്തിൽ കേരളമാണ് മുന്നിലുള്ളത്. കേരളത്തിന് പുറമേ മഹാരാഷ്ട്രയിൽ 485, ഡൽഹി 436, ഗുജറാത്ത് 320 എന്നിങ്ങനെ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ മരിച്ച ആളുകൾ എല്ലാം പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും ആണെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.
രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. ജൂൺ രണ്ടിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ നിർദേശം. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനായി സംസ്ഥാനങ്ങൾ മോക്ക് ഡ്രില്ലുകൾ നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Be the first to comment