<p>ഡല്‍ഹി: രണ്ടാം പാദത്തിലും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലെന്ന് സ്ഥിരീകരിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്. 2020-21 വര്‍ഷത്തിലെ ജൂലൈ സെപ്തംബര്‍ പാദത്തില്‍ ജി.ഡി.പി നെഗറ്റീവ് 7.5 ശതമാനമാണെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.</p>
<p>ഇതോടെ തുടര്‍ച്ചയായ രണ്ട് പാദത്തിലും സാമ്പത്തിക രംഗത്ത് കനത്ത മാന്ദ്യമാണ് നേരിടുന്നത്. തൊഴില്‍ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.</p>
<p>കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ മൊത്തം ജി.ഡി.പിയില്‍ റെക്കോര്‍ഡ് ഇടിവായ 23.9 ശതമാനം രേഖപ്പെടുത്തിയിരുന്നത്. ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും നേരത്തെ രാജ്യത്തിന്റെ മാന്ദ്യം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിരുന്നു.</p>
Be the first to comment