രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് സമൂഹക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല; ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൻ്റെ കരട് രേഖ പുറത്ത്

ന്യൂഡൽഹി: കേന്ദ്രത്തിൻ്റെ ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൻ്റെ കരട് രേഖ പുറത്ത്. സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതി നിർബന്ധമാണെന്ന് കരട് രേഖയിൽ പറയുന്നു.

കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗതവിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പായി രക്ഷിതാക്കളിൽ നിന്ന് ആവശ്യമായ അനുവാദം വാങ്ങിയിരിക്കണം. അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങൾക്ക് കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനോ ശേഖരിക്കാനോ കഴിയില്ലെന്ന് കരട് രേഖയിൽ പറയുന്നു.

അതേസമയം ഇത് ലംഘിച്ചാൽ തുടർ നടപടികളെക്കുറിച്ചോ, ശിക്ഷയെക്കുറിച്ചോ, ഒന്നും തന്നെ കരട് രേഖയിൽ പറയുന്നില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 18-ന് ശേഷം ഈ കരട് രേഖയിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ആവശ്യമായ നിർദേശങ്ങൾ ലഭിച്ചതിനു ശേഷം രേഖ പുനഃപരിശോധിക്കുകയും കൂട്ടിച്ചേർക്കലുകളുണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

About Ahlussunna Online 1333 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*