രാജ്യത്തെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനെന്ന പേരില്‍ 1977- ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്ന യു. എ. പി. എ ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ ചില ഭേതഗതികള്‍ കൊണ്ടുവന്നതോടെ പ്രസ്തുത ബില്ലിനെക്കുറിച്ചുള്ള സജീവമായ ചര്‍ച്ചകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. യു. എ. പി. എ നിയമത്തിലെ പുതിയ ഭേതഗതി അനുസരിച്ച് ഏതൊരു വ്യക്തിയെയും അന്യായമായി ഭീകരനായി പ്രക്യാപിക്കാനുള്ള പരമാധികാരം മോദി സര്‍ക്കാര്‍ ദേശിയ അന്യേഷണ ഏജന്‍സിയായ എന്‍. ഐ. എ ക്ക് തീറെഴുതിക്കൊടുത്തിരുക്കുകയാണ്. ഭരണകൂടത്തിനെതിരെ അപസ്വരങ്ങളുയര്‍ത്തുകയും തങ്ങളുടെ പ്രത്യയാശാസ്ത്ര നയ- നിയമപാടുകള്‍ക്ക് നേരെ പുറം തിരിഞ്ഞ് നില്‍ക്കുന്നവരേയും ഈ കരി നിയമം വഴി നിശബ്ദരാക്കാന്‍ കഴിയുമെന്നതിനാല്‍ രാജ്യത്തെ നുന്യപക്ഷ വിഭാഗങ്ങളടക്കുമുള്ളവര്‍ ഇന്ന് വലിയ ആശങ്കയിലാണ്.
1977- ല്‍ യു. എ. പി. എ നിയമം പ്രാബല്യത്തില്‍ വന്ന നാളുതൊട്ടേ അതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ആരംഭം കുറിച്ചിരുന്നു. പ്രശ്തുത നിയമത്തിലടങ്ങിയിരിക്കുന്ന പൗരവകാശ നിരാകരണങ്ങള്‍ക്കും മനുഷ്യവകാശ ലംഘനങ്ങള്‍ക്കുമായുള്ള സാധ്യതകള്‍ക്കെതിരെയായിരുന്നു പല സമരങ്ങളും പ്രതിഷേധങ്ങളും. മണിപ്പൂരില്‍ മനുഷ്യവകാശ പ്രവര്‍ത്തകനായ ഈറോം ശര്‍മിള നടത്തിയ പതിറ്റാണ്ടുകളോളം നീണ്ട നിരാഹാര സമരം അത്തരത്തിലുള്ള ഒന്നായിരുന്നു. പ്രാദേശിക വാദികളായ നാഗക്കുന്നിലെ തീവ്രവാദികളെ തുരത്താന്‍ കേന്ദ്രം സൈനത്തെ ഇറക്കിയപ്പോള്‍ യു. എ. പി. എ നിയമത്തിന്‍റെ പിന്‍പലത്തില്‍ ആരേയും വെടിവെച്ചു കൊല്ലാനും സൈനത്തിന് പ്രത്യേക അധികാരം നല്‍കിയയതിനെതിരെയായിരുന്നു ഷര്‍മിളയുടെ സമരം.
കഴിഞ്ഞ അമ്പത് വര്‍ഷത്തനിടയില്‍ ഈ കരിനിയമം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും പലരും ചര്‍ച്ചചെയ്യപ്പെട്ടു. ഭീകരവാദ- വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ നടത്തിയതിന്‍റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട രണ്ടുപേരില്‍ ഒരു മുസ്ലീം നാമദാരിക്കെതിരെ യു. എ. പി. എ ചുമത്തുകയും ഹൈന്ദവ നാമധാരിയായ മറ്റേ വ്യക്തിയുടെ മേല്‍ കേവലം ക്രിമിനല്‍ നടിപടി നിയമത്തിലെ 153 എ മാത്രം ചുമത്തുകയും ചെയ്ത സര്‍ക്കാര്‍ നടപടിയുടെ പേരില്‍ അടുത്ത കാലത്ത് കേരളത്തിലും യു. എ. പി.എ സംബന്ധിച്ച ചര്‍ച്ചകളും ഗോരമായ വാദ- പ്രതിവാദങ്ങളും നടക്കുകയുണ്ടായി. പക്ഷെ എല്ലാം കൊണ്ടും ശൂന്യം മാത്രമായിരുന്നു ഫലം. ഈ കാടന്‍ നിയമം പിന്‍വലിക്കാനോ ലഘൂകരിക്കാനോ ഇതുവരെയും ഒരു ഭരണകൂടവും മുന്നോട്ട് വന്നില്ല. ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഈ നിയമത്തിന്‍റെ മേല്‍ പുതിയ ഭേതകതികള്‍ക്കൂടി കൊണ്ടുവന്നതോടെ യു. എ. പി. എ ഒന്നുകൂടി ശക്തവും മനുഷ്യവകാശ വിരുദ്ധവുമായി മാറുകയാണ്.
രാജ്യതാല്‍പര്യത്തിന് നിരക്കാത്ത ഭീകര സംഘടനകളെ നിരോധിക്കാനും അവരയുടെ സ്വത്തവകാശങ്ങള്‍ കണ്ടുകെട്ടാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക- വിദേശ ഫണ്ടുകള്‍ക്ക് തടയിടാനുമുള്ളതായിരുന്നു കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്ന യു. എ. പി. എ ബില്‍.(നിയമ വിരുദ്ധ പ്രവര്‍ത്തന ബില്‍). എന്നാല്‍ പുതിയ ഭേതഗതിയനുസരിച്ച് സംഘടനകളെ മാത്രമല്ല ഇനി വ്യക്തികളെയും നിര്‍ഭയം ഭീകരവാദക്കുറ്റം ചുമത്തി തുറങ്കിലടക്കാനും അവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ആരുടെയും അനുമതിയില്ലാതെ തന്നെ ചുരുങ്ങിയത് ഒരു എസ്. ഐ റാങ്കിലുള്ള എന്‍. ഐ. എ ഉദ്യോഗസ്ഥന് സാധിക്കും. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളടക്കമുള്ള മതേതര- ജനാതിപത്യ വിശ്വാസികള്‍ക്ക് മുമ്പില്‍ പലതരം ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.
കേന്ദ്ര ഭരണകൂടത്തിനു കീഴിലുളള ദേശിയ അന്വേഷണ ഏജന്‍സിക്ക് ഇനി ആരെയും ഭീകരവാദികളായി പ്രഖ്യപിക്കാം എന്ന അവസ്ത വരുന്നതോടെ തങ്ങളുടെ പ്രത്യയ ശാസ്ത്ര വിരോധികള്‍ക്കെതിരെ മോദി ഭരണകുടം തുടര്‍ന്നു കൊണ്ടിരിക്കുന്ന അടിച്ചൊതുക്കല്‍ പ്രവര്‍ത്തന്ങ്ങള്‍ ഈ കരിനിയമത്തിന്‍റെ ദുരുപയോഗത്തിലൂടെ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. ഭരണകൂടത്തെ എതിര്‍ക്കുന്ന പലരെയും ഈ നിയമം ഉപയോഗിച്ച് അഴിക്കുള്ളിലാക്കിയെന്നും വരാം. ഇങ്ങനെ ഭരണകൂട ഇംഗിതങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവരെ നിശബ്ദരാക്കി രാജ്യത്ത് ഫാസിസത്തിന് കരുത്തു പകരാന്‍ യു.എ.പി.എ കാരണമായി തീരും. ഫലമോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് രാഷ്ട്രമായി അധ:പതിക്കും.
രാജ്യതാല്‍പര്യങ്ങളെ മാനിച്ച് മുന്നോട്ടുപോവുന്ന നിപരാധികളെ ഈ നിയമത്തിന്‍റെ ദുരുപയോഗങ്ങളിലൂടെ ആഴിക്കുള്ളിലാക്കുന്ന അനാരോഗ്യ പ്രവണതകള്‍ വര്‍ധിക്കാനും പുതിയ യു. എ. പി. എ ഭേദഗതി ബില്‍ ഇടയാക്കാനും പുതിയ ഭേതകതികളൊന്നും നടപ്പില്‍ വരാത്ത ഘട്ടത്തില്‍ തന്നെ ആയിരക്കണക്കിന് നിരപരാധികള്‍ക്ക് വര്‍ഷങ്ങളോളം ആഴിയെണ്ണേണ്ടി വന്ന സ്ഥിതിയും രാജ്യത്തുണ്ടായിട്ടുണ്ട്. അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്. 2005 നും 2010 നുമിടയില്‍ 174 പേരേയാണ് യു. എ. പി. എ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതില്‍ 119 പേരേയും തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെട്ട് കോടതി വെറുതെവിട്ടു. കേവലം സംശയത്തിന്‍റെ പേരില്‍ അല്ലങ്കില്‍ മത-രാഷ്ട്രീയ- വര്‍ഗ്ഗീയ വിദ്വേശത്തിന്‍റെ പേരില്‍ മന:പൂര്‍വ്വം യു. എ. പി. എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഇത്തരം നിരപരാധികളുടെ ആയുസ്സിലെ നല്ല ദിനങ്ങള്‍ തടവറകളില്‍ ഹോമിക്കപ്പെടുമ്പോള്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കല്ലേ ഈ നിയമം വഴിവെക്കുന്നത്.
കേണ്‍ഗ്രസ്സ് ഭരണകൂടം യു. എ. പി. എ ബില്‍ കൊണ്ടുവരുന്ന കാലത്ത് ഇതിനെ അതിശക്തമായി എതിര്‍ത്ത ബി. ജെ. പി ഇന്ന് അതില്‍ പുതിയ ഭേദഗതികള്‍ക്കൂടി കൂട്ടിച്ചേര്‍ത്ത് കരുത്തുറ്റതാക്കിയതിന്ന് പിന്നില്‍ മോദി സര്‍ക്കാറില്‍ നിന്ന് ശക്തമായ ഒളിയജണ്ടകളുണ്ടെന്നത് വ്യക്തമാണ്. 1967 നവംബര്‍ 18 ന് യു. എ. പി. എ കരട് രൂപീകരണ വേളയില്‍ അതിനെ എതിര്‍ത്തുകൊണ്ട് മുന്‍ ബി. ജെ. പി പ്രധാന മന്ത്രിയായിരുന്ന അടല്‍ വിഹാരി വാജിപേയ് പറഞ്ഞത് ‘ദേശ വിരുദ്ധ പ്രവര്‍ത്തനം എന്നതിന്ന് വലിച്ചുനീട്ടാനാവുന്ന നിര്‍വചനം നല്‍കുന്നതിലൂടെ സര്‍ക്കാരിന് അംഗീകരിക്കാനാവാത്ത എല്ലാ പ്രവര്‍ത്തികളെയും അതിന്‍റെ പരിതിയില്‍ പെടുത്താവുന്ന ഈ ബില്ലിനോട് ഞങ്ങള്‍ക്ക് യോജിക്കാനാവില്ല എന്നായിരുന്നു’.
ഗവണ്‍മെന്‍റിന് അംഗീകരിക്കാനാവാത്ത എല്ലാ പ്രവൃത്തികളെയും അടിച്ചൊതുക്കാനും സര്‍ക്കാര്‍ വാദങ്ങള്‍ക്കെതിരെ എതിര്‍ വാദമുയര്‍ത്തുന്നവരെ നിശബ്ദരാക്കാനും ഈ നിയമ ദുരുപയോഗം വഴി കഴിയുമെന്നത് വാജിപേയിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ വൈര്യം മറന്ന് ഈ കരിനിയമത്തിനെതിരെ ശക്തമായി പ്രതികരിച്ചില്ലങ്കില്‍ ഫാഷിസം കലിതുള്ളുന്ന ഒരു മരുപ്പറമ്പായി ഇന്ത്യ മാറുമെന്നത് തീര്‍ച്ചയാണ്.
Be the first to comment