ദുബൈ: യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നിയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവിടാനുള്ള ദൗത്യത്തിനാണ് യു.എ.ഇ സ്വദേശിയായ സുല്‍ത്താന്‍ അല്‍ നിയാദിയെ പ്രഖ്യാപിച്ചത്. അടുത്തവര്‍ഷം യാത്രതിരിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവിടുന്ന ആദ്യ അറബ് ബഹിരാകാശ യാത്രികാനായിരിക്കും നിയാദി. ബഹിരാകാശത്തേക്ക് ദീര്‍ഘകാലത്തേക്ക് യാത്രികനെ അയക്കുന്ന പതിനൊന്നാമത്തെ രാജ്യമെന്ന ഖ്യാതിയും യു.എ.ഇ ഇതോടെ സ്വന്തമാക്കും. ആറുമാസം ബഹരികാശ കേന്ദ്രത്തില്‍ കഴിയുന്നതിന് അഞ്ച് വര്‍ഷം നീണ്ട പരിശീലനം സുല്‍ത്താന്‍ അല്‍നിയാദി പൂര്‍ത്തിയാക്കിയതായി മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്റര്‍ അറിയിച്ചു. യു.എ.ഇയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് ഹെസ്സ അല്‍ മന്‍സൂരിക്കൊപ്പം തെരഞ്ഞെടുക്കപ്പട്ട് പരിശീലനം നല്‍കിയ ബഹിരാകാശ യാത്രികനായിരുന്നു ഇദ്ദേഹം. ഫ്ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് 2023 സെപ്റ്റംബറില്‍ വിക്ഷേപിക്കാനൊരുങ്ങുന്ന സ്‌പേസ് എക്‌സ് ക്രൂ 6 പേടകത്തിലാണ് അല്‍ നിയാദി ബഹിരാകാശത്തേക്ക് പുറപ്പെടുക. യു.എ.ഇയുടെ ആദ്യ ദീര്‍ഘകാല ബഹിരാകാശയാത്രികന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്, ദുബൈ കിരീടാവാകാശി ശൈഖ് ഹംദാന്‍ തുടങ്ങിയവര്‍ വിജയാശംസകള്‍ നേര്‍ന്നു. യു.എ.ഇയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ റാഷിദ് റോവര്‍ ഈവര്‍ഷം വിക്ഷേപിക്കാനിരിക്കയാണ്.
About Ahlussunna Online
1301 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Be the first to comment