
ജറുസലേം:യു.എ.ഇയുടെ ആദ്യത്തെ ഇസ്‌റാഈല്‍ അംബാസഡര്‍ സ്ഥാനമേല്‍ക്കുന്നതിനായി ജറുസലേമിലെത്തി. നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിനായി കഴിഞ്ഞവര്‍ഷം ഒപ്പിട്ട കരാറിനെ തുടര്‍ന്നാണിത്.മുഹമ്മദ് അല്‍ ഖാജയാണ് യു.എ.ഇയെ പ്രതിനിധീകരിച്ച് ഇസ്‌റാഈലില്‍ എത്തിയത്. ജറുസലേമില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തെ സ്വീകരിച്ചു.യു.എസ് പ്രസിഡന്റായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കി അബ്രഹാം അക്കോര്‍ഡ്‌സ് പ്രകാരം യു.എ.ഇയാണ് ഇസ്‌റാഈലുമായി എല്ലാ ബന്ധങ്ങളും തുടങ്ങിയത്. 1979 ല്‍ ഈജിപ്തും 1994 ല്‍ ജോര്‍ദാനും ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു.ഫലസ്തീനികളുമായി സമഗ്രമായ സമാധാന കരാറില്‍ ഏര്‍പ്പെടുന്നതുവരെ ഇസ്‌റാഈലുമായി സാധാരണ ബന്ധമില്ലെന്ന അറബ് രാജ്യങ്ങളും ദീര്‍ഘകാലത്തെ നയമാണ് പുതിയ കരാറിലൂടെ മാറിയത്.
Be the first to comment