അബൂദബി: യു.എ.ഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 350% വർധന. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമറാത്തികളുടെ എണ്ണം 1,31,000 ആയി വർധിച്ചതായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.
പുതുവർഷത്തെ ആദ്യ മന്ത്രിസഭായോഗത്തിൽ രാജ്യം കൈവരിച്ച റെക്കോർഡ് നേട്ടങ്ങളക്കുറിച്ച് വിവരിക്കവെയാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 1,31,000 കഴിഞ്ഞതായി അറിയിച്ചത്. കഴിഞ്ഞവർഷം എമറാത്തി യുവാക്കൾ 25,000 ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് തുടക്കമിട്ടുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
യു.എ.ഇയുടെ വിദേശ വ്യപാരം ആദ്യമായി 2.8 ട്രില്യൺ ദിർഹം എന്ന നിലയിലെത്തിയെന്നും, നേരിട്ടുള്ള വിദേശ നിക്ഷേപം 130 ബില്യൺ ദിർഹമിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു. വ്യാവസായിക കയറ്റുമതിയുടെ മൂല്യം 190 ബില്യൺ ദിർഹമിലെത്തി. രാജ്യത്തിൻ്റെ ബിസിനസ് സാഹചര്യം ശക്തമായി തുടരുകയാണ്. യു.എ.ഇയിൽ രണ്ട് ലക്ഷത്തോളം പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചുവെന്നും പ്രധാനമന്ത്രി മന്ത്രിസഭയിൽ പറഞ്ഞു.
Be the first to comment