
കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സൂപ്പർഫാസ്റ്റ് ബസുകൾ ഇനിമുതൽ എസിയാവും.നിലവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന നോൺ എസി സൂപ്പർഫാസ്റ്റ് ബസ്സുകളിൽ ആയിരിക്കും എസി സംവിധാനം നടപ്പിലാക്കുക. ബസുകളുടെ ഇന്റീരിയറിൽ ആവശ്യമായ മാറ്റങ്ങളോടെയാണ് എയർകണ്ടീഷൻ തയ്യാറാക്കുക. എയർകണ്ടീഷൻ സൗകര്യങ്ങളോടുകൂടിയ ആദ്യ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് വൈകാതെ തന്നെ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പദ്ധതി വിജയിക്കുകയാണെങ്കിൽ കൂടുതൽ ബസുകളിലേക്ക് എസി സംവിധാനങ്ങൾ വ്യാപിപ്പിക്കും. ബസ്സുകളുടെ മൈലേജിൽ വ്യത്യാസം ഉണ്ടാകാത്ത രീതിയിൽ ആയിരിക്കും കേസുകൾ ഘടിപ്പിക്കുക. വാഹന സ്റ്റാർട്ട് ആയിട്ടില്ലെങ്കിലും എസി പ്രവർത്തിപ്പിക്കാൻ സാധിക്കും. ഒരു ബസ്സിൽ എസി ഫിറ്റ് ചെയ്യാൻ ഏകദേശം ആറ് ലക്ഷം രൂപയോളം ആണ് ചെലവ് വരുന്നത്. ബസ്സിന്റെ എൻജിനുമായി നേരിട്ട് ബന്ധിപ്പിക്കാതെയുള്ള നാല് ബാറ്ററിയും അതിനെ ചാർജ് ചെയ്യാനുള്ള ഓൾട്ടർനേറ്ററും ഉപയോഗിച്ചാണ് കേസികൾ പ്രവർത്തിക്കുക. വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ഓർട്ടറിനേറ്റർ പ്രവർത്തിച്ചുകൊണ്ട് എസിയുടെ ബാറ്ററി ചാർജ് ആവുകയും ചെയ്യും.
ബസ്സുകളിലെ എല്ലാ യാത്രക്കാർക്കും സൗകര്യപ്രദമായ രീതിയിൽ എയർ ടെക്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. അതേസമയം ദീർഘദൂര യാത്രകൾക്ക് വേണ്ടി നിലവിൽ ഉപയോഗിക്കുന്ന കെഎസ്ആർടിസിയുടെ ലോ ഫ്ലോർ വോൾവോ ബസ്സുകളിൽ ഉപയോഗിച്ച് നടപ്പിലാക്കിയ പരീക്ഷണം വിജയം കണ്ടിരുന്നു.
Be the first to comment