ന്യൂഡൽഹി > അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ
സി ങ്ങിന്റെ ചിതാഭസ്മം യമുനാ നദിയിൽ നിമജ്ജനം
ചെയ്തു.
ഡൽഹിയിലെ ഗുരുദ്വാര മജ്‌നു കാ തില സാഹിബിന്
സമീപമുള്ള യമുനാ ഘട്ടിൽ കുടുംബാം ഗങ്ങളുടെയും
സിഖ് പുരോഹിതന്മാരുടെയും സാന്നിധ്യത്തിൽ
സിഖ്മതാചാരപ്രകാരമാണ് കർമങ്ങൾ നടന്നത്.
ശനിയാഴ്ച അദ്ദേഹത്തിൻ്റെ സംസ്കാരം നടന്ന നിഗംബോ
ധ്ഘട്ടിൽ നിന്ന് ചിതാഭസ്മം ഇന്നലെ ഗുരുദ്വാര മജ്‌നുകാ
തില സാഹിബിൽ എത്തിച്ചിരുന്നു. പിന്നാലെയാണ് യമു
നാ ഘട്ടിലെ ചടങ്ങുകൾ നടന്നത്. ഗുരുദ്വാരയിൽ ഗുരു ഗ്ര
ന്ഥ് സാഹിബിന്റെ പാരായണം, ശബാദ് കീർത്തനം, പാ
ത്ത് ഗുർബാനി പാരായണം. അർദാസ് തുടങ്ങി വിവിധ
മത പ്രാർഥനാ ചടങ്ങുകളും നടന്നു.
മൻമോഹൻ സിങ്ങിന്റെ ഭാര്യ ഗുർശരൺ കൗറും കുടും
ബാംഗങ്ങളും ചടങ്ങുകളിൽ സന്നിഹിതരായി.
Be the first to comment