തിരുവനന്തപുരം: മെഡിക്കല്‍ ദന്തല്‍ പിജിക്ക് പിന്നാക്ക സംവരണം ഒമ്പതില്‍ നിന്നും 27 ശതമാനമായി ഉയര്‍ത്തിയ മന്ത്രിസഭാ തീരുമാനം ഈ വര്‍ഷം ( 2021-2022 അധ്യയനവര്‍ഷം ) തന്നെ മുഴുവന്‍ പ്രൊഫഷണല്‍ നോണ്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ബാധമാക്കി അടിയന്തിര ഉത്തരവിറക്കണമെന്ന് മുസ്‌ലിം എംപ്ലോയിസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) ആവശ്യപ്പെട്ടു.
ഉദ്യോഗ നിയമനങ്ങള്‍ക്ക് ഒബിസിക്കുള്ള 40 ശതമാനം സംവരണം ഉന്നത വിദ്യാഭ്യാസത്തിന് മുഴുവന്‍ കോഴ്‌സുകള്‍ക്കും ബാധകമാക്കി സംവരണനിരക്ക് ഏകീകരിക്കണമെന്ന മെക്കയുടെ വര്‍ഷങ്ങളായുള്ള ആവശ്യം ഭാഗികമായെങ്കിലും അംഗീകരിച്ചത് സ്വാഗതാര്‍ഹമാണെന്ന് സംസ്ഥാന സെക്രട്ടറി എന്‍.കെ അലി പറഞ്ഞു.
എസ്.ഇ.ബി.സി സംവരണം 40 ശതമാനമായി തന്നെ ഉയര്‍ത്തണം.ഈ ആവശ്യത്തിനു കേരള ഹൈക്കോടതിയില്‍ മെക്ക ഫയല്‍ ചെയ്ത WP(C) 1171/2021ാം നമ്പര്‍ കേസിലെ 2-2-2021ലെയും 24-6-2021ലെയും ഉത്തരവനുസരിച്ച് SEBC വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം. പ്രസ്തുത കോടതി ഉത്തരവിന്മേല്‍ അഭിപ്രായം അറിയിക്കുവാന്‍ 13-8-2021 ലെ ഉത്തരവിലൂടെ സര്‍ക്കാര്‍ പിന്നോക്ക വിഭാഗ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ട അഭിപ്രായവും നിര്‍ദ്ദേശങ്ങളും ശുപാര്‍ശയും അടിയന്തിരമായി നല്‍കണമെന്ന് മെക്ക പിന്നാക്ക വിഭാഗ കമ്മീഷനോടും ആവശ്യപ്പെട്ടു.
SEBC സംവരണ പ്രശ്‌നത്തില്‍ മെക്കയോടൊപ്പവും ഒറ്റക്കും നിയമ പോരാട്ടങ്ങള്‍ക്കും മറ്റും സഹകരിച്ച പിന്നാക്ക വിഭാഗ നേതാക്കളോടും സംഘടനകളോടും മെക്ക നന്ദി അറിയിച്ചു.
Be the first to comment