ഇടുക്കി: മുല്ലപ്പെരിയാര് അണക്കെട്ടില് സമഗ്രമായ സുരക്ഷാ പരിശോധനക്ക് അനുമതി. മുല്ലപ്പെരിയാര് അണക്കെട്ടില് സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന് അംഗീകരിക്കുകയായിരുന്നു. 12 മാസത്തിനുള്ളില് ഇത് പൂര്ത്തിയാക്കാന് മുല്ലപ്പെരിയാര് അണക്കെട്ട് മേല്നോട്ട സമിതിയുടെ ഇന്ന് ചേര്ന്ന യോഗം തീരുമാനം എടുത്തു.
2021 ലെ ഡാം സുരക്ഷ നിയമ പ്രകാരം സുരക്ഷാ പരിശോധന 2026-ല് മാത്രം നടത്തിയാല് മതിയെന്ന തമിഴ്നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം എടുത്തത്. 2011 ന് ശേഷം കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കുന്നത് ആദ്യമായാണ്.
സ്വതന്ത്ര വിദഗ്ധന്മാര് ഉള്പ്പെടുന്ന സമിതി, കേരളം കൂടി നിര്ദേശിക്കുന്ന അജണ്ട കൂടി ഉള്പ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല് സുരക്ഷ എന്നിവ പരിശോധിക്കും.
Be the first to comment