മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ വിപുലീകരണത്തില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെയുള്ളവര്‍ അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്നലെയാണ് എന്‍.സി.പി നേതാവ് അജിത് പവാര്‍, ആദിത്യ താക്കറെ എന്നിവരുള്‍പ്പെടെ 36 പേരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ചത്. ഇതിനെതിരെ പാര്‍ട്ടിയുടെ വിശ്വസ്തരായ പൃഥ്വിരാജ് ചവാന്‍, നസീം ഖാന്‍, പ്രണീതി ഷിന്‍ഡെ, സംഗ്രം തോപ്‌തെ, അമിന്‍ പട്ടേല്‍, രോഹിദാസ് പാട്ടീല്‍ എന്നിവര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍ക്കണ്ട് അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസില്‍ നിന്ന് അശോക് ചവാന്‍, ദീലീപ് വാല്‍സ് പാട്ടീല്‍, സുനില്‍ ഛത്രപാല്‍ ഖേദാര്‍, കെ.സി. പദ്‌വി എന്നിവര്‍ അടക്കം 12 പേരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാരായത്.എന്നാല്‍ ഇവരുടെ വകുപ്പുകള്‍ നല്‍കിയിരുന്നില്ല.
അതേസമയം, മന്ത്രിസഭാ വിപുലീകരണത്തിനു തൊട്ടുപിറകെ എന്‍.സി.പി എം.എല്‍.എ പ്രകാശ് സോളങ്കെ പാര്‍ട്ടിയില്‍ നിന്നു രാജി വെച്ചിരു്ന്നു.
Be the first to comment