കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നാളെ നടത്തുന്ന നിയമസഭ മാര്‍ച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
പ്ലസ്സ് വണ്‍ സീറ്റിന്റെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം കള്ളക്കണക്കുകള്‍ പറഞ്ഞ് സീറ്റ് പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു മന്ത്രി. മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭ്യമാകാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് വരെ മുസ്‌ലിം യൂത്ത് ലീഗ് സമരമുഖത്തുണ്ടാവുമെന്നും നിയമസഭാ മാര്‍ച്ച് അധികാരികളുടെ കണ്ണ് തുറപ്പിക്കുന്ന തരത്തില്‍ ചരിത്ര സംഭവമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും മുനവ്വറലി ശിഹാബ് തങ്ങളും പി.കെ ഫിറോസും ആഹ്വാനം ചെയ്തു.
Be the first to comment