മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍, മുദ്രകള്‍ എന്നിവ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട് സൗദി വാണിജ്യ വകുപ്പ് മന്ത്രി ഡോ. മജീദ് അല്‍ ഖസാബി ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഈ ഉത്തരവ് പ്രകാരം, മറ്റു രാജ്യങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍, മുദ്രകള്‍, ഔദ്യോഗിക ലോഗോകള്‍ മുതലായവ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സഊദി അറേബ്യയില്‍ വിലക്കിയിട്ടുണ്ട്.
കൂടാതെ മതപരമായ ചിഹ്നങ്ങള്‍, ലോഗോകള്‍ തുടങ്ങിയവയ്ക്കും ഈ വിലക്ക് ബാധകമാണ്. ഇത്തരം ചിഹ്നങ്ങളുടെ ദുരുപയോഗം തടയുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
ഇതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു, കൂടാതെ ഇത്തരം വീഴ്ചകള്‍ വരുത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതാണ്. ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ 90 ദിവസത്തിന് ശേഷം ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നതാണ്.
Be the first to comment