തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 2022ലെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. 261 പൊലീസുകാര്‍ക്കാണ് മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യവസായ മന്ത്രി പി രാജീവിനെ വട്ടംചുറ്റിച്ചെന്ന് ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനായി.
പട്ടികയില്‍ അഞ്ചാമനായാണ് തിരുവനന്തപുരം സിറ്റിയിലെ സസ്‌പെന്‍ഷനിലായ ഗ്രേഡ് എസ്.ഐ. സാബുരാജന്‍ ഇടംനേടിയിരിക്കുന്നത്.സാബുരാജനെ കൂടാതെ, സിവില്‍ പൊലീസ് ഓഫിസര്‍ എന്‍.ജി. സുനില്‍ എന്ന ഉദ്യോഗസ്ഥനെയുമാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടിനാണ് മന്ത്രിയുടെ റൂട്ട് മാറ്റിയ സംഭവം ഉണ്ടായത്.
മന്ത്രി നീരസം അറിയിച്ചതുകൊണ്ട് സസ്‌പെന്‍ഡ് ചെയ്തുവെന്നായിരുന്നു വിശദീകരണം. തിരിക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിരുന്നു. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന എസ് ഐയെയും ഒരു പൊലീസുകാരനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
പള്ളിച്ചല്‍ മുതല്‍ വെട്ട്‌റോഡ് വരെ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ ജീപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ എസ് എസ് സാബുരാജന്‍, സിപിഒ സുനില്‍ എന്നിവരെയാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
Be the first to comment