ചെന്നൈ: മതേതരത്വമെന്നത് യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ ആവശ്യമില്ലെന്നുമുള്ള വിവാദ പ്രസ്താവന നടത്തി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി. കന്യാകുമാരിയില്‍ നടന്ന ചടങ്ങിലാണ് ഗവര്‍ണറുടെ പ്രസ്താവന. ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ പല തട്ടിപ്പുകളും നടന്നിട്ടുണ്ടെന്നും, അതില്‍ ഒന്ന് മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
‘മതേതരത്വം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? മതേതരത്വം യൂറോപ്യന്‍ ആശയമാണ്, അത് ഒരു ഭാരതീയ സങ്കല്‍പ്പമല്ല. യൂറോപ്പില്‍ സഭയും രാജാവും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്നാണ് മതേതരത്വം ഉയര്‍ന്നുവന്നത്. ദീര്‍ഘകാലമായി തുടരുന്ന ഈ സംഘര്‍ഷം അവസാനിപ്പിക്കാനാണ്, ഈ ആശയം രൂപപ്പെട്ടത്. ഇവിടെ അത്തരത്തിലൊന്നില്ല’ ഗവര്‍ണര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവര്‍ണറുടെ പരാമര്‍ത്തിനെതിരെ രംഗത്തെത്തി. ഗവര്‍ണറുടെ പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണ് തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പറഞ്ഞു.
ഗവര്‍ണറുടേത് ഭരണഘടനയെ മാനിക്കാത്ത പ്രസ്താവനയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് വിമര്‍ശിച്ചു. ഗവര്‍ണര്‍ കരുതുന്നത് ഭരണഘടനയും വൈദേശിക സങ്കല്‍പ്പമാണെന്നാണോ എന്നും വൃന്ദ കാരാട്ട് ചോദിച്ചു.
Be the first to comment