ജനീവ: മങ്കിപോക്‌സിനെ ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. 75 രാജ്യങ്ങളിലായി പതിനാറായിരം പേരില്‍ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്‌സ് രോഗപ്പകര്‍ച്ച ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലോകാരോഗ്യ വിദഗ്ധരുടെ ഉന്നതതല യോഗത്തിന് ശേഷം ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ് അധാനോം ആണ് തീരുമാനം പ്രഖ്യാപിച്ചത്.
മൂന്ന് സാഹചര്യങ്ങള്‍ ചേര്‍ന്ന് വന്നാല്‍ മാത്രമാണ് ഒരു രോഗത്തെ ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുന്നത്. അസാധാരണവും അതിവേഗത്തിലുള്ളതുമായ രോഗപ്പകര്‍ച്ച ഉണ്ടാകുമ്പോള്‍, ആ രോഗപ്പകര്‍ച്ച രാജ്യാതിരുകള്‍ ഭേദിച്ച് പടരുമ്പോള്‍, രോഗത്തെ തടയണമെങ്കില്‍ എല്ലാ രാജ്യങ്ങളുടെയും കൂട്ടായ ശ്രമം ആവശ്യമുള്ളപ്പോള്‍. മങ്കിപോക്‌സിന്റെ കാര്യത്തില്‍ ഇതെല്ലം ചേര്‍ന്നുവന്നിരിക്കുന്നു.
നാല് പതിറ്റാണ്ട് ആഫ്രിക്കയില്‍ മാത്രം ഒതുങ്ങിനിന്ന രോഗം കഴിഞ്ഞ മൂന്ന് മാസത്തിനിടെ പടര്‍ന്നത് 75 രാജ്യങ്ങളിലെ 16000 പേരിലേക്കാണ്.
Be the first to comment