ന്യൂഡല്‍ഹി: ഹുമയൂണ്‍പൂരില്‍ മഖ്ബറ ക്ഷേത്രമാക്കി മാറ്റിയ സംഭവത്തില്‍ ഗുരുതര നിയമലംഘനം നടന്നുവെന്ന് പുരാവസ്തു വകുപ്പ് ഡല്‍ഹി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മഖ്ബറ ക്ഷേത്രമാക്കിയത് സംബന്ധിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് തുഗ്ലക്ക് ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടതെന്നു കരുതുന്ന മഖ്ബറ കാവിയടിച്ച് ക്ഷേത്രമാക്കി മാറ്റിയത്. 2014 ല്‍ പുരാവസ്തു വകുപ്പ് പൈതൃകപ്പട്ടികയില്‍പെടുത്തിയ മഖ്ബറയാണിത്.
ഡല്‍ഹി ഡീര്‍ പാര്‍ക്കിനോട് ചേര്‍ന്ന കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ഗുംട്ടി മഖ്ബറ രണ്ടു മാസം മുമ്പാണ് ക്ഷേത്രമാക്കിയതെന്നു കരുതുന്നു. മഖ്ബറയോട് ചേര്‍ന്നുള്ള രണ്ട് ബെഞ്ചുകള്‍ക്ക് കാവി നിറം നല്‍കി പ്രദേശത്തെ ബി.ജെ.പി കൗണ്‍സിലറുടെ പേര് എഴുതിയിട്ടുണ്ട്.
Be the first to comment