ബ്രിട്ടീഷ് അധിനിവേശവും മാപ്പിള കലാപവും

സയ്യിദ് മുഹമ്മദ് ശാക്കിര്‍ കടമേരി

ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളില്‍ ഇസ്ലാമിക ആശയങ്ങള്‍ വ്യാപിച്ച് തുടങ്ങും മുമ്പെ കേരളത്തില്‍ ഇസ്ലാമിന്‍റെ ഈരടികള്‍ മുഴങ്ങിത്തുടങ്ങിയിരുന്നു. കാറ്റിനൊപ്പം കടല്‍ കടന്നെത്തിയ ഇലാഹീ കലിമത്തിന്‍റെ വക്താക്കള്‍ക്ക് സ്നേഹം കൊണ്ട്ണ്‍് സല്‍ക്കാരം ചാര്‍ത്തിത്തുടങ്ങിയ ഇസ്ലാമിന്‍റെ ആഗമനം കേരളക്കരയില്‍ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് ഒരു നാന്ദി കുറിക്കലായിരുന്നു. സമാധാനപരവും ആദര്‍ശ നിഷ്ടവുമായ ഇസ്ലാമിക മനോഭാവം ജനങ്ങളിലും ഭരണകര്‍ത്താക്കളിലും ഉയര്‍ന്ന സ്വാധീനം ചെലുത്താന്‍ കാരണമായി. പരമ്പരാഗതമായി നിലനിന്നിരുന്ന ജാതീയ ഉച്ച നീചത്വങ്ങളും വര്‍ണ്ണ വിവേചനങ്ങളും പാടെ തുടച്ചു മാറ്റുന്നതില്‍ നിസ്തുല്യമായ ഭാഗധേയത്വം മുസ്ലിംകള്‍ക്കുണ്‍ണ്ടായിരുന്നു. സാധാരണക്കാരായി ജീവിച്ച് നډയുടെ നിറപ്പകിട്ടാര്‍ന്ന ഒട്ടനേകം പാഠങ്ങള്‍ മലബാറിലേക്ക് പകര്‍ന്നു നല്‍കിയത് മാപ്പിളമാരായിരുന്നത് കൊണ്ട്ണ്‍് തന്നെ മാപ്പിളമാര്‍ കൂടുതല്‍ വിശ്വാസമുള്ളവരായിത്തീര്‍ന്നു. തുടര്‍ന്ന് കച്ചവടങ്ങളിലും മറ്റു വ്യാപാര ഇടപാടുകളിലും മുസ്ലിംകളുടെ സ്വാധീനം ലോകത്തോളം വളര്‍ന്നു. വിവിധ കോണുകളില്‍ നിന്നും കേരളത്തിലേക്ക് വ്യാപാരികള്‍ കുമിഞ്ഞു കൂടി. കലര്‍പ്പില്ലാത്ത കച്ചവടത്തിന്‍റെ അമരക്കാരായി മാപ്പിളമാര്‍ അറിയപ്പെട്ടു.
കച്ചവട രംഗത്ത് സത്യസന്ധതയോടെയും സാമൂഹിക വ്യവഹാരങ്ങളില്‍ മാന്യവും കുലീനവുമായ സഹവര്‍ത്തിത്വത്തിലൂടെ അധികാര കേന്ദ്രങ്ങളുടെയും ജനങ്ങളുടെയും പിന്തുണ ആര്‍ജ്ജിച്ച് സുതാര്യതയോടെ ദീര്‍ഘകാലം പിന്നിട്ടപ്പോള്‍ ചരിത്രത്തില്‍ ഒരു പ്രത്യേക സന്ധിമുതല്‍ വളരെ തീക്ഷ്ണമായ ചില പരീക്ഷണങ്ങള്‍ അവരെ കാത്തിരിക്കുന്നുണ്‍ണ്ടായിരുന്നു. മുസ്ലിംകള്‍ സ്വന്തം പ്രയത്നഫലമായി കാലങ്ങളോളം അനുഭവിച്ച സുതാര്യമായ സാമൂഹിക ജീവിത സാഹചര്യങ്ങള്‍ക്കു മുകളില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ച് കൊണ്‍ണ്ടാണ് കേരള തീരത്തേക്കുള്ള യൂറോപ്യന്‍ ശക്തികളുടെ ആഗമനം സംഭവിക്കുന്നത്. സുഗന്ധ വ്യജ്ഞനങ്ങള്‍ക്കു വേണ്ടണ്‍ി കേരളക്കരയിലെത്തിയ പോര്‍ച്ചുഗീസുകാരുടെ പ്രഥമ ലക്ഷ്യം കോളനിവല്‍ക്കരണമാണെന്ന് മാപ്പിളമാര്‍ എളുപ്പം തിരിച്ചറിഞ്ഞു. അവരുടെ നിഗൂഢ ലക്ഷ്യങ്ങളെക്കുറിച്ച് സാമൂതിരിയെ ഉണര്‍ത്താതെയുമിരുന്നില്ല. ഇന്ത്യയിലെ നാട്ടു രാജ്യങ്ങള്‍ തമ്മില്‍ കടുത്ത കുടിപ്പകയും ചേരിപ്പോരും നിലനിന്നിരുന്ന സമയത്ത് കേരളീയ രാഷ്ട്രീയ കാലാവസ്ഥ മുതലെടുക്കാന്‍ വേണ്‍ണ്ടി കടന്നു വന്ന ഗാമയെയും സംഘത്തെയും സ്വീകരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കണ്ണൂരിലെ കൊലത്തിരിയെ സമീപിച്ചെങ്കിലും അതിനു ഫലമുണ്ടായില്ല. എന്തായാലും പോര്‍ച്ചുഗീസുമായുള്ള ബന്ധവും ഗാമ സംഘവുമായുള്ള ബന്ധവും ഇന്ത്യന്‍ ജനതക്ക് വന്‍ തിരിച്ചടിയായി മാറി. അവരുടെ എതിര്‍പ്പിനെ കടുത്ത ഭാഷയില്‍ എതിര്‍ത്ത മലബാര്‍ മാപ്പിളമാര്‍ക്ക് പ്രത്യേകിച്ച് കോഴിക്കോട്ടുകാര്‍ക്ക് പിന്നീടങ്ങോട്ട് കടുത്ത ബുദ്ധിമുട്ട് നിറഞ്ഞ ദിനങ്ങളായിരുന്നു. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളും മുസ്ലിംകളും ആദരവോടെ പരിഗണിച്ച പണ്ഡിത കേസരികളുമടക്കം നൂറ്റാണ്ടണ്‍ുകള്‍ വിദേശികളുടെ ഭീകരകൃത്യങ്ങള്‍ക്കിരയായിരുന്നു.

വംശീയ വ്യാപാരത്തിന്‍റെ
വ്യതിരക്ത മുഖങ്ങള്‍:
കച്ചവട വാണിജ്യാവശ്യാര്‍ത്ഥം കേരളത്തിലെത്തിയ വിദേശികളുടെ അടി സ്ഥാന ലക്ഷ്യം മുതല്‍മുടക്കിനോളം വരുന്ന കച്ചവട ലാഭങ്ങളല്ല എന്നത് വ്യക്തമാണ്. പകരം തങ്ങളുടെ കോളനിവല്‍ക്കരണത്തിനു വിലങ്ങു തടിയായി നിലകൊള്ളുന്ന മാപ്പിള സമുദായത്തെ വംശീയാധിക്ഷേപത്തിലൂടെ ഇല്ലായ്മ ചെയ്യുകയെന്നത് മാത്രമാണ്. പക്ഷേ, പ്രകോപനങ്ങളും പീഢനങ്ങളും മാപ്പിള സമുദായത്തെ തെല്ലും കുലുക്കിയില്ല. ചരിത്രത്തിന്‍റെ ദശാസന്ധികളിലെ ഇരുള്‍ നിറഞ്ഞ ഇന്നലെയുടെ ദിനങ്ങള്‍ മാപ്പിള മലബാറികളുടെ രാജ്യത്തോടും വിശ്വാസത്തോടുമുള്ള തീവ്രത വിളിച്ചോതുന്നു. കേരളത്തിലെ മുസ്ലിംകളോട് കുരിശു യുദ്ധ സമീപനമാണവര്‍ സ്വീകരിച്ചത്. മുസ്ലിംകളോടുള്ള ചെറുത്ത് നില്‍പ്പിനെ എട്ടാം കുരിശു യുദ്ധ സമരമായാണ് വിശേഷിപ്പിക്കുന്നത്. 1492-ല്‍ മുസ്ലിം സ്പെയിനിനെ പോര്‍ച്ചുഗീസ് പട കീഴടക്കിയത് കുരിശു യുദ്ധ തുടര്‍ക്കഥയായിരുന്നു.
ഗാമയുടെ രണ്ടണ്‍ാം വരവില്‍ ഹജ്ജ് കഴിഞ്ഞു വരുന്ന മുസ്ലിം സ്ത്രീക ളും പുരുഷډാരുമടക്കം നാനൂറിലധികം വരുന്ന തീര്‍ത്ഥാടക സംഘത്തെ കടലില്‍ വെച്ച് കപ്പലോടെ കരിച്ച സംഭവം മുസ്ലിം വിരുദ്ധതയുടെ തീക്ഷ്ണ മുഖങ്ങള്‍ പുറത്തുകാട്ടുന്നു. പോര്‍ച്ചുഗീസുകാരുടെ നീചപ്രവര്‍ത്തികള്‍ പുറത്തുകൊണ്ടണ്‍ുവരുന്ന തദ്ദേശീയ പ്രമാണങ്ങള്‍ ഏറെയുണ്ട്ണ്‍്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള സന്ധിയില്ലാ സമരത്തിന് മതകീയാടിസ്ഥാനവും ആദര്‍ശ പിന്‍ബലവും നല്‍കിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (രണ്‍ാമന്‍) തന്‍റെ തുഹ്ഫത്തുല്‍ څമുജാഹിദീന്‍چ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നതിങ്ങനെ: ڇവീടുകളും പള്ളികളും അഗ്നിക്കിരയാക്കുക, ആരാധനാ കേന്ദ്രങ്ങളശുദ്ധമാക്കുക, ഇസ്ലാം വിരുദ്ധ വാക്കുകള്‍ പറയുക, കുരിശിന് മുമ്പില്‍ നിര്‍ബന്ധിപ്പിച്ച് കുമ്പിടീക്കുക, അത് ചെയ്യുന്നവര്‍ക്ക് പണം കൊടുക്കുക ഇങ്ങനെ നിരവധി ക്രൂരതകള്‍ അവര്‍ മുസ്ലിംകളോട് ചെയ്തിട്ടുണ്ട്ണ്‍്. പോര്‍ച്ചുഗീസുകാരുടെ കഠിന ക്രൂരതകളെ തുറന്നുകാട്ടുന്ന ഖാളി മുഹമ്മദ് രചിച്ച څഫത്ഹുല്‍ മുബീന്‍چ എന്ന കാവ്യ പുസ്തകം മുസ്ലിംകളെ കൊല്ലുന്നതിന്‍റെ പൈശാചിക സ്വഭാവങ്ങളെ വിവരിക്കുന്നു: ڇഈര്‍ച്ചവാളുകൊണ്‍ണ്ടും തോക്കുകൊണ്‍ണ്ടും അവര്‍ മുസ്ലിംകളെ കൊല്ലുന്നു. ചിലപ്പോള്‍ തീ കൊണ്ട്ണ്‍് കരിച്ചും കയറ്കൊണ്ട്ണ്‍് മുറുക്കിയും അവയവങ്ങള്‍ വെട്ടി നുറുക്കിയും കൊല്ലുന്നതും അപൂര്‍വ്വമല്ലڈ. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലകള്‍ ഇനിയും ചരിത്രത്തില്‍ നിന്നും കണ്ടെണ്‍ടുക്കാനുണ്ടെന്നും ഖാളി മുഹമ്മദ് തന്‍റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു.

മരക്കാര്‍മാരുടെ വരവും
പോരാട്ടത്തിന്‍റെ വികാസവും
പോര്‍ച്ചുഗീസുകാരുമായി കടുത്ത കച്ചവടബന്ധത്തിലേര്‍പ്പെട്ടിരുന്ന മരക്കാര്‍ പറങ്കികളുടെ അധിനിവേശത്തില്‍ മനം മടുത്ത് 1524-ല്‍ കോഴിക്കോട് സാമൂതിരിയുമായി സന്ധിച്ചു. ഈ ബന്ധം മഖ്ദൂമുമാരുമായുള്ള അടുപ്പത്തിന് കാരണമായി. ഒറ്റപ്പെട്ട പോരാട്ടങ്ങള്‍ ഏകീകരിക്കാനും പുതിയ ദിശാബോധം നല്‍കാനും മരക്കാര്‍മാരുടെ കടന്നുവരവ് സഹായകമായി. ചുരുക്കത്തില്‍ മഖ്ദൂം ഉഴുതുമറിച്ച മണ്ണില്‍ മരക്കാര്‍ വിത്തിറക്കി. മഖ്ദൂമുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്‍ായത് മരക്കാര്‍മാരുടെ കടന്നുവരവോടെയാണ്. കേവലം കൊളോണിയലിസം എന്ന മേല്‍ക്കോയ്മക്കപ്പുറം മാപ്പിള അതിജീവനത്തിന്‍റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന പ്രശ്നമായിരുന്നു ഇത്. യുദ്ധ നൈപുണ്യവും നേതൃപാടവവും കൊണ്‍ണ്ട് പേരു കേട്ട മരക്കാര്‍ കടന്നു വന്നതോടെ സമരത്തിന് പതിയെ കരുത്താര്‍ജ്ജിച്ചു തുടങ്ങി. വൈസ്രോയി പദമേറ്റെടുത്തുകൊണ്ടായിരുന്നു ഗാമയുടെ മൂന്നാം വരവ്. അതിന്‍റെ ഗര്‍വ്വും അഹങ്കാരവും ഗാമയുടെ പ്രവര്‍ത്തനത്തിലുടനീളമുണ്‍ണ്ടായിരുന്നു. എന്നാല്‍ വൈസ്രോയി പദവി അംഗീകരിച്ച ഗാമക്ക് കീഴ്പ്പെടുന്നവരായിരുന്നില്ല മലബാറിലെ മുസ്ലിംകള്‍. രക്ത സാക്ഷിത്വം കൊതിക്കുന്ന ചിലര്‍ പറങ്കികളുടെ സ്വപ്നങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ച് കൊണ്ട്ണ്‍് രംഗത്തുണ്ടണ്‍ായിരുന്നു. കേരളത്തിലെ വടക്കന്‍ തീര പ്രദേശങ്ങളില്‍ പുറക്കാട്ടടിക്കാരുടെ പിന്‍ബലത്തോടെ വലിയ ഹസ്സനും പട്ടുമരയ്ക്കാരും പറങ്കികളുടെ കപ്പല്‍ എപ്പോഴൊക്കെ കണ്ണില്‍പ്പെടുന്നുവോ അപ്പോഴൊക്കെ കടലില്‍ പതിയിരുന്നു അവയെ ആക്രമിച്ച് നശിപ്പിച്ചു. ഇതേ കാലഘട്ടത്ത് തന്നെ പന്തലായനി, ചെമ്മനാട്, തീരൂരങ്ങാടി, പരപ്പനങ്ങാടി പോലുള്ള പ്രദേശങ്ങളില്‍ നിന്നുള്ള മാപ്പിള പോരാളികള്‍ ചെറു വഞ്ചികളില്‍ നിന്ന് ഒളിപ്പോര്‍ മുറയിലൂടെ പറങ്കികളുടെ പത്തോളം കപ്പലുകള്‍ പിടിച്ചെടുത്ത സംഭവവും കുട്ടിമരയ്ക്കാരുടെ നേതൃത്വത്തില്‍ ഒരു പറങ്കി കപ്പല്‍ വളഞ്ഞു പിടിച്ച സംഭവവും തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തില്‍ കാണാം. മുസ്ലിംകളെ പരിപൂര്‍ണ്ണമായും വംശീയ ഉډൂലനം ചെയ്യാനുളള അത്യന്തിക അക്രമണങ്ങള്‍ക്കാണ് ഗാമ കോപ്പുകൂട്ടിയത്. ഗാമയുടെ സന്നാഹങ്ങള്‍ അനുയായികളില്‍ പുത്തന്‍ ആത്മവിശ്വാസമുളവാക്കി. നഷ്ടമായ ആധിപത്യം തിരിച്ചു പിടിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായി. അപകടം തിരിച്ചറിഞ്ഞ സാമൂതിരിയും മാപ്പിള സമൂഹവും കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധം കെട്ടിപ്പടുത്തു. പ്രഗത്ഭനായ കുട്ടിയാലി മരക്കാറുടെ നേതൃത്വത്തില്‍ സകലവിധ സജ്ജീകരണങ്ങളുമൊരുക്കി പറങ്കികളുടെ ആഗമനത്തിനായി ഒരുങ്ങി നിന്നു. പക്ഷെ, ഗാമ തന്‍റെ ആധിപത്യ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനു മുമ്പ് 1524 ഡിസംബര്‍ 24-ന് കൊച്ചിയില്‍ വെച്ച് മരിച്ചു. ഗാമക്ക് ശേഷവും പോര്‍ച്ചുഗീസുകാരുടെ അധിനിവേഷം നിലച്ചില്ല. കേരളീയ പ്രതാപം വീണ്ടെണ്‍ടുക്കാന്‍ സാമൂതിരി പോര്‍ച്ചുഗീസുമായി സന്ധിയിലേര്‍പ്പെട്ടു. സാമൂതിരിക്ക് വ്യക്തിപരമായി നേട്ടമുണ്‍ണ്ടാക്കുന്നതാണെങ്കിലും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വിരുദ്ധ നടപടികളായിരുന്നു അത്. കരാര്‍ നിലനില്‍ക്കെ തന്നെ കുട്ടിപ്പോക്കര്‍ എന്ന കുഞ്ഞാലി മരക്കാര്‍ രണ്ടണ്‍ാമനും യാതൊരുവിധ അനുരഞ്ജനത്തിനും തയ്യാറാവാതെ പറങ്കികളുടെ പടച്ചട്ട പിച്ചിചീന്തി. ഒളിപ്പോര്‍ സമരമുറകളിലൂടെയും ആയുധ പരിശീലനത്തിലൂടെയും നൈപുണ്യം നേടിയ വൈദേശിക പോരാളികളെ മറികടന്ന് അവരുടെ ആവാസ കേന്ദ്രങ്ങളില്‍ ചെന്ന് പോരാട്ട വീര്യം തെളിയിച്ചു. ഈ അക്രമങ്ങളും പ്രതിരോധ നീക്കങ്ങളുമെല്ലാം പറങ്കികളെ കൂടുതല്‍ ഭയവിഹ്വലരാക്കി. സ്വന്തം അണിയില്‍ യാതൊരുവിധ ആള്‍നാശവും സംഭവിക്കാത്ത ഈ അക്രമണങ്ങള്‍ കുഞ്ഞാലി മരക്കാര്‍ക്ക് കരുത്തും ആത്മവിശ്വാസവും വര്‍ദ്ധിപ്പിച്ചു. പിന്നീട് കുഞ്ഞാലിമരക്കാരുടെ തേരോട്ടമായിരുന്നു.
ഇടര്‍ച്ചകളില്‍ ഈമാനിന്‍റെ കരുത്താര്‍ജ്ജിച്ച് പ്രതിരോധ കോട്ടകളിലേക്ക് ഇരച്ചു കയറിയ കുഞ്ഞാലി മരക്കാര്‍ മാപ്പിള പോരാട്ടത്തിലെ ഒഴിച്ചുകൂടാനാവാത്ത അധ്യായങ്ങളാണ്. പോരാട്ട സമയങ്ങളില്‍ അവര്‍ കാണിച്ച അതേ അചഞ്ചലത അവരില്‍ മരണ സമയത്തും പ്രകടമായിരുന്നു. കുഞ്ഞാലിയുടെ (നാലാമനും) വധശിക്ഷ കാണാനെത്തിയ ജനക്കൂട്ടത്തെ നിശബ്ദമാക്കുന്നതായിരുന്നു. അദ്ദേഹം മരണ സമയത്ത് കാണിച്ച തന്‍റേടവും ആത്മവീര്യവും. പറങ്കികളോട് ഇടതടവില്ലാതെ പോരാടിയ ആ പോരാളിയെ അതിനിഷ്ഠൂരമായി വെട്ടിനുറുക്കിയാണ് പറങ്കികള്‍ തങ്ങളുടെ അരിശം തീര്‍ത്തത്. അദ്ദേഹത്തിന്‍റെ ജഢാവശിഷ്ടങ്ങള്‍ അവര്‍ വെറുതെ വിട്ടില്ല. കുഞ്ഞാലിയുടെ വെട്ടിമാറ്റിയ തല ഉപ്പിലിട്ട് കണ്ണൂരിലേക്ക് കൊടുത്തയക്കുകയാണുണ്‍ണ്ടായതെന്ന് ദൃക്സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്ണ്‍്. ശേഷിക്കുന്ന ശരീര ഭാഗങ്ങള്‍ പല പ്രദേശങ്ങളിലായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
കുഞ്ഞാലി മരക്കാര്‍ നാലാമനെയും വധിച്ച പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ അധിനിവേശ ദൗത്യം നിറവേറ്റിയെന്ന ആശ്വാസത്തിന് അധികായുസ്സുണ്ടണ്‍ായിരുന്നില്ല. 1591-ല്‍ കുഞ്ഞാലി നാലാമന് കൂടി പങ്കാളിത്തമുള്ള ഒരു നാവിക യുദ്ധത്തില്‍ പറങ്കികള്‍ തടവുകാരനായി പിടിച്ചുവെച്ച ആലിമരക്കാര്‍ മാപ്പിള പോരാളികളുടെ പുതിയ സാരഥികളായി രംഗത്തെത്തി. ആലിമുസ്ലിയാരുടെ ആകാരസൗഷ്ഠവവും വ്യക്തി പ്രഭാവവും ചെറുപ്പത്തിലെ കണ്‍ണ്ട പോര്‍ച്ചുഗീസുകാര്‍ ആലി മുസ്ലിയാരെ ക്രിസ്തീയ മതത്തിലേക്കാനയിച്ചു. എന്നാല്‍ അധികം താമസിയാതെ സത്യം തിരിച്ചറിഞ്ഞ് മുസ്ലിയാര്‍ പറങ്കികള്‍ക്കെതിരെ പോരാടി തുടങ്ങി. ആ വീര്യങ്ങള്‍ വൈദേശികള്‍ക്ക് തീരാനഷ്ടങ്ങള്‍ വരുത്തിവെച്ചു. ജോര്‍ജ് ഡികാസ്റ്റിയോയും 170 പറങ്കി നാവികരും ഉണ്‍ണ്ടായിരുന്ന നാവികരുടെ ഒരു കപ്പല്‍ വ്യൂഹം, ആലി മുസ്ലിയാരുടെ നാവിക സംഘം വളഞ്ഞു. തിക്കോടിയില്‍ വെച്ച് നടന്ന അക്രമണ നീക്കത്തില്‍ പറങ്കി കപ്പലുകള്‍ ചിതറിയോടി. അചഞ്ചലമായ ആത്മവീര്യത്തോടെ വീരോചിതം പോരാടിക്കൊണ്ടണ്‍ിരുന്ന ആലിമരക്കാര്‍ വിപുലമായ ആള്‍ബലമോ ആയുധമോ പറങ്കികളോളം ഇല്ലായിരുന്നു. വെറും അഞ്ചിടങ്ങളിലായി രക്തസാക്ഷിത്വ മോഹത്തോടെ പരിശീലനം സിദ്ധിച്ച ഏതാനും മാപ്പിള പോരാളികളുടെ അകമ്പടിയോടെയാണ് ആലി മുസ്ലിയാര്‍ പോരാടിയിരുന്നത്. എന്നാല്‍ പറങ്കികളോടുള്ള അങ്കം അവസാനത്തിലേക്കടുക്കുമ്പോള്‍ പൂര്‍വ്വീകരില്‍ നിന്ന് വ്യത്യസ്ഥമായി തദ്ദേശീയ സഹായങ്ങളൊന്നും ലഭിച്ചില്ല. രക്തവും ജീവനും സമ്പത്തും നല്‍കി മുസ്ലിംകള്‍ അവരുടെ വിമോചന പോരാട്ടം അതിന്‍റെ പരിപൂര്‍ണ്ണ ലക്ഷ്യത്തിലെത്തിച്ചു.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*