ജിദ്ദ: സഊദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം രാജ്യത്തെ സ്വകാര്യമേഖല ജീവനക്കാര്‍ക്കുളള ഈ വര്‍ഷത്തെ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നാല് ദിവസത്തെ അവധിയാണ് സഊദി പ്രഖ്യാപിച്ചിട്ടുളളത്.അറഫ ദിനമായ ജൂൺ 27 മുതൽ 30 വരെയാണ് ജീവനക്കാർക്ക് അവധി ലഭിക്കുക. ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. കൂടാതെ ജൂണ്‍ 30 വരാന്ത അവധിയായതിനാല്‍ അതിന് പകരം തൊഴിലുടമയുടെ തീരുമാനത്തിന് അനുസൃതമായി മറ്റൊരു ദിവസം അവധി നല്‍കാന്‍ സാധിക്കും. തൊഴില്‍ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷന്റെ ആര്‍ട്ടിക്കിള്‍ 24ന്റെ പരിധിയിലാണ് ഇക്കാര്യങ്ങള്‍ വരുന്നത്.
അവധി ദിനങ്ങളും വാരാന്ത്യ ദിവസങ്ങളും ഒരുമിച്ചാണ് വരുന്നതെങ്കില്‍ അവധി ദിവസങ്ങള്‍ക്ക് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങള്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കണം എന്നാണ് വ്യവസ്ഥ. തൊഴില്‍ ഉടമയാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടതെന്നും അവധി നല്‍കുന്നില്ലെങ്കില്‍ നഷ്ടപരിഹാരമായി വേതനം നല്‍കണം എന്ന വ്യവസ്ഥ പാലിക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേ സമയം സ്വകാര്യ നോണ്‍-പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികള്‍ക്ക് അറഫ ദിനം മുതല്‍ ദുല്‍ഹജ്ജ് 12 വരെയുള്ള നാലു ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. തൊഴില്‍ നിയമം അനുശാസിക്കുന്ന മിനിമം പെരുന്നാള്‍ അവധിയാണിത്. ഇതില്‍ കൂടുതല്‍ അവധി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കുന്നതിന് നിയമ തടസ്സമില്ല.
Be the first to comment