
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച ഒറിജിനല്‍ സ്യൂട്ടില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്. സുപ്രിംകോടതി നിയമത്തിലെ റൂള്‍ 27 പ്രകാരമാണ് നോട്ടീസ്. ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരമാണ് കേരളം സ്യൂട്ട് ഫയല്‍ ചെയ്തത്. ഇത്തരം ഹര്‍ജിയില്‍ തുറന്നകോടതിയില്‍ വാദംകേള്‍ക്കാതെ എതിര്‍കക്ഷിക്ക് നോട്ടീസ് അയക്കുകയാണ് പതിവ്.
സ്യൂട്ടിന്റെ പകര്‍പ്പും അനുബന്ധ രേഖകളും വരുംദിവസങ്ങളില്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ എത്തും. 28 ദിവസത്തിനകം കേന്ദ്രം വക്കാലത്ത് ഫയല്‍ ചെയ്തില്ലെങ്കില്‍ ഹര്‍ജിക്കാരുടെ വാദംമാത്രം കോടതി കേള്‍ക്കും. നിയമത്തിന്റെ സാധുത ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണ് കേരളം.
Be the first to comment