കണ്ണൂര്‍: രാജ്യത്തു വിവേചനമുണ്ടാക്കുന്നതാണു പൗരത്വബില്‍ എന്നും ന്യൂനപക്ഷത്തിന്റെ അവകാശം സര്‍ക്കാര്‍ ധ്വംസിക്കരുതെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. കണ്ണൂരില്‍ ദാരിമീസ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വബില്‍ സമസ്ത പഠിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്ന രീതിയില്‍ പ്രശ്‌നങ്ങളില്‍ ഇടപെടും. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനം തിരുത്തണം. രാജ്യത്തിന്റെ വളര്‍ച്ചയില്‍ ന്യൂനപക്ഷം വലിയപങ്ക് വഹിച്ചിട്ടുണ്ട്. ന്യൂനപക്ഷ അവകാശം വകവയ്ക്കാതെ ഒരു സര്‍ക്കാരിനും മുന്നോട്ടു പോകാനാവില്ലെന്നും ജിഫ്‌രി തങ്ങള്‍ വ്യക്തമാക്കി.
Be the first to comment