ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ വസതിയില്‍ നവംബര്‍ 25നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആന്റോ ആന്റണി എം.പി ലോക്‌സഭയില്‍ ആവിശ്യപ്പെട്ടു. ആന്റോ ആന്റണിയുടെ പ്രസംഗം പൂര്‍ത്തീകരിക്കാന്‍ സ്പീക്കര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ബഹളംവച്ചു.
സോണിയാ ഗാന്ധിക്കും കുടുംബത്തിനും എര്‍പ്പെടുത്തിയ എസ്.പി.ജി സംരക്ഷണം പിന്‍വലിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞതു കൂടുതല്‍ സുരക്ഷാ ഭടന്‍മാരെ ഉള്‍പ്പെടുത്തിയുള്ള ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സംരക്ഷണം ഉറപ്പുവരുത്തുമെന്നായിരുന്നു. അങ്ങനെയെങ്കില്‍ ഏഴു പേരടങ്ങുന്ന സംഘം കാറോടിച്ച് വീടിനുള്ളില്‍ യാതൊരു സുരക്ഷാ പരിശോധനയുമില്ലാതെ കടന്നുകയറിയതെങ്ങനെയെന്നു വ്യക്തമാക്കണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു.
രാഷ്ട്രത്തിനുവേണ്ടി ജീവന്‍ നല്‍കിയ രണ്ടു പ്രധാനമന്ത്രിമാരുടെ കുടുംബത്തിനുസംരക്ഷണം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഇന്ത്യയില്‍ എറ്റവും കുടുതല്‍ സുരക്ഷാ ഭീഷണിയുള്ളത് സോണിയാ ഗാന്ധിക്കും കുടുംബത്തിനുമാണെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മറികടന്നാണ് തീരുമാനങ്ങളെടുത്തതെന്നും ഗാന്ധി കുടുംബത്തിനുള്ള സംരക്ഷണം ഉറപ്പുവരുത്താന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Be the first to comment