മുംബൈ: പ്രമുഖ ഇന്ത്യൻ വ്യവസായിയും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്മാന് എമിരറ്റ്സുമായ രത്തന് ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് ചിരിത്സയിലായിരുന്നു. ജെ.ആർ.ഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962ൽ ടാറ്റ മോട്ടോഴ്സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.1991ൽ ജെ.ആർ.ഡി ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റ്സായ അദ്ദേഹം 2016ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെ തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു. അവിവാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റുമായിരുന്നു. രാജ്യം 2000ത്തിൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
ജനനം: 1937 ഡിസംബര്28-ന് നവല് ടാറ്റയുടെയും സുനൂ ടാറ്റയുടെയും മകനായി ജനിച്ചു.വിദ്യാഭ്യാസം: മുംബൈയിലെ കാംപിയന് സ്കൂളിലും കത്തീഡ്രല്ആന്ഡ് ജോണ്കോനന് സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്ത്തിയാക്കി. തുടര്ന്ന് യുഎസിലെ കോര്ണല് സര് വകലാശാലയില് നിന്ന് 1962-ല് ബിഎസ്സി ആര്ക്കിടെക്ചര്എന്ജിനീയറിങ് ബിരുദവും 1975-ല് ഹാര്വാഡ് ബിസിനസ് സ്കൂളില് നിന്ന് അഡ്വാന്സ്ഡ് മാനേജ്മെന്റ് പ്രോഗ്രാമും പൂര്ത്തിയാക്കി
ടാറ്റ ഗ്രൂപ്പിലെ ജീവിതം
1962: ടാറ്റ ഇന്ഡസ്ട്രീസില് ചേര്ന്നു.1963: ടാറ്റ അയേണ്ആന്ഡ് സ്റ്റീല്കമ്പനിയില്(ടിസ്കോ) ജംഷഡ്പുരില്ജോലിയില് പ്രവേശിച്ചു. 1965: ടിസ്കോ എന്ജിനീയറിങ് ഡിവിഷനില് ടെക്നിക്കല്ഓഫീസറായി 1969: ടാറ്റ ഗ്രൂപ്പിന്റെ ഓസ്ട്രേലിയയിലെ റെസിഡന്റ് പ്രതിനിധിയായി 1970: ഇന്ത്യയില് തിരിച്ചെത്തി ടാറ്റ കണ്സല്=റ്റന്സി സര് വീസസില് (ടിസിഎസ്) ചേര്ന്നു.1971: നെല്കോ (നാഷനല് റേഡിയോ ആന്=ഡ് ഇലക്ട്രോണിക്=സ് കമ്പനി ലിമിറ്റഡ്) ഡയറക്ടര്= ഇന്ചാര്ജ് ആയി.= 1974: ടാറ്റ സണ്=സിന്റെ ബോര്=ഡ് മെമ്പറായി.1981: ടാറ്റ ഇന്=ഡസ്ട്രീസിന്റെ ചെയര്=മാനായി. 1986-1989: എയര്=ഇന്ത്യയുടെ ചെയര്=മാനായി1991: ടാറ്റ സണ്=സിന്റെയും ടാറ്റ ട്രസ്റ്റുകളുടെയും ചെയര്=മാനായി
അംഗീകാരങ്ങളും വിരമിക്കല്
2000: പത്മഭൂഷണ്= പുരസ്കാരം ലഭിച്ചു. 2008 പത്മവിഭൂഷണ്പുരസ്കാരം ലഭിച്ചു 2012: ടാറ്റ സണ്സിന്റെ ചെയര്മാന് പദവിയില് നിന്ന് വിരമിച്ച് ചെയര്മാന്ഇമെരിറ്റസായി. 2023 ഓസ്ട്രേലിയയുടെ ഓര്ഡര് ഓഫ് ഓസ്ട്രേലിയ പദവി ലഭിച്ചു.
Be the first to comment