ന്യൂഡല്‍ഹി: ഇന്ധനക്കൊള്ളയുടെ കണക്കുകള്‍ തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ജന്‍ ധന്‍ ലൂട്ട് യോജന എന്ന പേരിലാണ് ട്വീറ്റ്. രാജ്യത്ത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പും അതിനു ശേഷവും വിവിധ വാഹനങ്ങള്‍ ഫുള്‍ ടാങ്ക് അടിക്കാന്‍ വേണ്ട ഇന്ധനത്തിന്റെ വിലയാണ് രാഹുല്‍ താരതമ്യം ചെയ്തിരിക്കുന്നത്.
ബൈക്ക് അല്ലെങ്കില്‍ സ്‌കൂട്ടറിന് അന്ന് 714 രൂപയ്ക്ക് ഫുള്‍ ടാങ്ക് എണ്ണ അടിക്കാമായിരുന്നു. ഇന്ന് 1038 രൂപ വേണം. കൂടിയത് 324 രൂപ. കാറിന് 2856 രൂപയ്ക്ക് അടിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ 4152 രൂപ വേണം. കൂടിയത് 1296 രൂപ. കാര്‍ഷിക ആവശ്യത്തിനുള്ള ട്രാക്ടറിന് 2749 രൂപയ്ക്ക് ഫുള്‍ ടാങ്ക് അടിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 4563 രൂപ വേണം. കൂടിയത് 1814 രൂപ. ട്രക്കിന് 11456 രൂപയ്ക്ക് ഫുള്‍ ടാങ്ക് അടിക്കാമായിരുന്നു. ഇപ്പോള്‍ 19014 രൂപ വേണം. കൂടിയത് 7558 രൂപയാണ്. രാഹുല്‍ കണക്കുകളിലൂടെ വ്യക്തമാക്കുന്നു.
135 ദിവസത്തെ തെരഞ്ഞെടുപ്പിന് ശേഷം ഇടവേളകളില്ലാതെ ഇന്ധനവില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച്ച കഴിഞ്ഞതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ പെട്രോളിന് 9 രൂപ 16 പൈസയും ഡീസലിന് 8 രൂപ 85 പൈസയുമാണ് വര്‍ധിച്ചത്.
Be the first to comment