പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീരികള്‍, 35 വര്‍ഷത്തിനിടെ ആദ്യമായി താഴ്‌വരയില്‍ ഭീകരാക്രമണത്തിനെതിരെ ബന്ദ്; ഒന്നാം പേജ് കറുപ്പിച്ച് കശ്മീരി മാധ്യമങ്ങള്‍

ശ്രീനഗര്: ഭീകരാക്രമണത്തില് പ്രതിഷേധിച്ചും ഇരകളോട് ഐക്യദാര്ഢ്യം അറിയിച്ചും തെരുവിലിറങ്ങി കശ്മീരികള്. കൊലപാതകങ്ങളില് പ്രതിഷേധിച്ച് ഇന്നലെ കശ്മീര് താഴ്വരയില് ബന്ദ് ആചരിച്ചു. എല്ലാ മേഖലകളില്നിന്നുമുള്ള സംഘടനകള് ബന്ദിന് പിന്തുണ നല്കിയതിനാല്അക്ഷരാര്ത്ഥത്തില് തഴ്വര നിശ്ചലമായി. മൂന്നരപതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഭീകരാക്രമണങ്ങള്ക്കിടെ കശ്മീരില്ബന്ദ് ആചരിക്കുന്നത്. ശ്രീനഗറിലെ ഇന്ധന പമ്പുകളും, മറ്റ് വ്യാപാര സ്ഥാപനങ്ങളും സര്ക്കാര് ഓഫിസുകളും ഏറെക്കുറേ പൂര്ണ
മായും അടഞ്ഞുകിടന്നു. നഗരത്തിലുടനീളം അവശ്യവസ്തുക്കള് വില്ക്കുന്ന ഏതാനും കടകള് മാത്രമാണ് തുറന്നത്. പൊതുഗതാഗതവും കുറവായിരുന്നു. കുറഞ്ഞ സ്വകാര്യ വാഹനങ്ങള്മാത്രമാണ് ഓടിയത്. താഴ്വരയിലെ മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും ഹര്ത്താലിന്റെ പ്രതീതിയായിരുന്നു.
ആക്രമണത്തില് പ്രതിഷേധിച്ച് ഭരണകക്ഷിയായ നാഷണല്കോണ്ഫറന്സ്, പി.ഡി.പി, പീപ്പിള്സ് കോണ്ഫറന്സ്, അപ്നി പാര്ട്ടി തുടങ്ങിയ മുഖ്യധാരാ പാര്ട്ടികളും ബന്ദിനെ പിന്തുണയ്ക്കുകയുണ്ടായി. വ്യാപാര ബന്ദിന് ചേംബര് ഓഫ് കൊമേഴ്സ് ഇന്ഡസ്ട്രീസ് കശ്മീര് ജമ്മു കശ്മീര്ഹോട്ടലിയേഴ്സ് ക്ലബ്, റസ്റ്റോറന്റ് ഓണേഴ്സ്, ട്രാവല് ഏജന്സികള് തുടങ്ങിയ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക നഗരങ്ങളിലും സമാധാനപരമായ പ്രതിഷേധ പരിപാടികള് നടന്നു. ആക്രമണങ്ങളെ സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും തള്ളിപ്പറഞ്ഞു.

നിരപരാധിയായ ഒരാളെ കൊല്ലുന്നത് മനുഷ്യരാശിയെ മുഴുവന് കൊന്നതുപോലെയാണെന്ന ഖുര്ആന് സുക്തം ഉദ്ധരിച്ച് ആക്രമണത്തെ ഹുര്രിയ്യത്ത് നേതാവ് മിര്വായിസ് ഉമര് ഫാറൂഖ് തള്ളിപ്പറഞ്ഞു. ഇസ്ലാം അടിസ്ഥാനപരമായി സമാധാനത്തിന്റെയും സൗഹാര്ദ്ദത്തിന്റെയും മതമാണെന്നും അത് എല്ലാ ആധാര്മ്മികതയ്ക്കും എതിരാണെന്ന് കശ്മീരിലെ മുസ്ലിംസംഘടനകള് ഇറക്കിയ സംയുക്ത പ്രസ്താവനയില് ചൂണ്ടിക്കാട്ടി.
നീണ്ട ഇടവേളയ്ക്ക് ശേഷം താഴ്വരയിലുണ്ടായ വന് ഭീകരാക്രമണത്തിന്റെ വാര്ത്ത കശ്മീരി മാധ്യമങ്ങള്ഒന്നാം പേജില് നല്കിയത് കറുപ്പണിഞ്ഞ്. കറുത്ത പശ്ചാത്തലത്തില് വെള്ളയോ ചുവപ്പോ നിറങ്ങളിലുള്ള കടും തലക്കെട്ടുകള് കൊണ്ട് അടയാളപ്പെടുത്തിയ പത്രങ്ങള് ആക്രമണത്തെ അപലപിച്ച് ശക്തമായ ഭാഷയില്മുഖപ്രസംഗവും എഴുതി. ‘കശ്മീര് നശിച്ചു, കശ്മീരികള് ദുഃഖിക്കുന്നു’ എന്നാണ് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റര് കശ്മീരിന്റെ തലക്കെട്ട്. ഈ ഹീനമായ പ്രവൃത്തി നിരപരാധികളുടെ ജീവിതങ്ങള്ക്ക് നേരെയുള്ള ആക്രമണം മാത്രമല്ല, കശ്മീരിന്റെ സ്വത്വത്തിനും മൂല്യങ്ങള്ക്കും അതിന്റെ ആതിഥ്യമര്യാദ, സമ്പദ്വ്യവസ്ഥ, സമാധാനം എന്നിവയ്ക്കെതിരേകൂടിയുള്ള ബോധപൂര്വമായ പ്രഹരമാണെന്നും പത്രം മുഖപ്രസഗമെഴുതി. സമാനമായ ഭാഷയും നിലപാടും ആണ് കശ്മീരില്ഇറങ്ങുന്ന ഉറുദു പത്രങ്ങളും സ്വീകരിച്ചത്.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*