തിരുവനന്തപുരം: ശബരിമലയില്‍ പ്രക്ഷുബ്ധമായി നിയമസഭ. ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേള നിര്‍ത്തി വച്ച് ശബരിമല വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറാകാതെ പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യം വിളിച്ചു.അതേ സമയം ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സ്പീക്കര്‍. പിന്നീട് ചോദ്യോത്തരവേളയും ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. ഒടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു.കഴിഞ്ഞ ദിവസവും ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ശബരിമല വിഷയത്തില്‍ സഭ ബഹളമയമാക്കിയിരുന്നു.

Be the first to comment