തിരുവനന്തപുരം: പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷ കാത്ത് കെ.എസ്.ആര്‍.ടി.സി. പ്രതിമാസ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് കഴിഞ്ഞ മാസം കെ.എസ്.ആര്‍.ടി.സി കാഴ്ചവച്ചത്. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയപ്പോള്‍ മേയില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം 200 കോടി കവിഞ്ഞു. 207.35 കോടിയാണ് മേയില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം. ഈ വര്‍ഷം തന്നെ ജനുവരിയില്‍ രേഖപ്പെടുത്തിയ 195.24 കോടിയാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ മാസവരുമാനം.
ബസ്സുകള്‍ റൂട്ട് അടിസ്ഥാനത്തില്‍ ക്രമീകരിച്ചതും കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കിയതും പോയിന്റ് ഡ്യൂട്ടിക്കായി ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചതുമാണ് വരുമാന വര്‍ധനവിന് കാരണം.
അതോടൊപ്പം, എല്ലാ ഡിപ്പോകളിലും എല്ലാ മാസവും യൂണിയന്‍ നേതാക്കള്‍ ചേരുന്ന അവലോകന യോഗം ഇനി വേണ്ടെന്ന് എംഡി ടോമിന്‍ ജെ.തച്ചങ്കരി ഉത്തരവിറക്കി. അല്ലാത്ത പക്ഷം ഇവര്‍ക്ക് ആ ദിവസം ശമ്പളം നല്‍കില്ലെന്നും അറിയിച്ചിട്ടണ്ട്.
Be the first to comment