ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം സാധ്യമാവണമെങ്കില്‍ കോണ്‍ഗ്രസ് തന്നെ ചുക്കാന്‍ പിടിക്കണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. രാഹുല്‍ ഗാന്ധിയായിരിക്കണം മുന്നില്‍ നടക്കുന്നത്. എന്നു വച്ച് മറ്റു നേതാക്കളെ താന്‍ കുറച്ചു കാണുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തിലാണ് ഉമര്‍ അബ്ദുല്ലയുടെ പ്രതികരണം.
ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ നടപടികളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. മമത ബാനര്‍ജിയെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കോണ്‍ഗ്രസില്ലാതെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ സഖ്യം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനെതിരായ ആരോപണങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തു. രാഹുല്‍ ശക്തനായ നേതാവാണെന്നു പറഞ്ഞ ഉമര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം ബി.ജെ.പിയെ പ്രതിരോധിച്ച കാര്യം ഓര്‍മിപ്പിച്ചു. രാഹുലിന്റെ പക്വമായ നീക്കമാണ് കര്‍ണാടകയില്‍ വിജയം കണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യത്തില്‍ ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകളില്‍ ചേരുന്നതില്‍ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കുന്നതില്‍ ബി.ജെ.പി-പി.ഡി.പി സഖ്യസര്‍ക്കാര്‍ പരാജയമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Be the first to comment