
ഹോങ്കോങ്ങ് സിറ്റി: ഹോങ്കോങ്ങിലെ ക്രമിനല്‍ കുറ്റവാളികളെ ചൈനയില്‍ വിചാരണയ്ക്കായി കൈമാറുന്ന വിവാദ ബില്‍ ഔപചാരികമായി പിന്‍വലിച്ചു. ബില്ലിനെതിരെ ആയിരങ്ങള്‍ തെലുവിലിറങ്ങി കഴിഞ്ഞ നാലു മാസമായി പ്രക്ഷോഭത്തിലായിരുന്നു. ഒപ്പം, ഹോങ്കോങ്ങ് സര്‍ക്കാര്‍ വിവാദ ബില്‍ അനുസരിച്ച് ചൈനക്കു കൈമാറിയ കൊലക്കേസ് പ്രതിയെ വിട്ടയക്കുകയും ചെയ്തു.
ഗര്‍ഭിണിയായ പെണ്‍സുഹൃത്തിനെ തായ്‌വാനില്‍ വച്ച് കൊലപ്പെടുത്തി ഹോങ്കോങ്ങിലേക്കു കടന്ന ചാന്‍ ടോങ് കായി എന്നയാളെയാണ് ഈ ബില്‍ അനുസരിച്ച് മാതൃരാജ്യമായ ചൈനക്കു കൈമാറിയത്.
ജൂണ്‍ ആദ്യത്തിലാണ് ഹോങ്കോങ്ങില്‍ ബില്ലിനെതിരായ പ്രതിഷേധം ആളിക്കത്തിയത്. പിന്നീട് ഭരണാധികാരിയായ ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം ബില്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും സമരക്കാര്‍ അടങ്ങിയില്ല. സര്‍ക്കാര്‍വിരുദ്ധ സമരമായി മാറിയ പ്രതിഷേധം ചൈനക്കെതിരായ വന്‍ പ്രക്ഷോഭമായി മാറുകയായിരുന്നു. രാജ്യത്തെ ചൈനീസ് ഓഫിസുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ അക്രമവും അരങ്ങേറി.
അതിനിടെ പ്രക്ഷോഭകാരികളെ നേരിടുന്നതില്‍ പരാജയപ്പെട്ട ഹോങ്കോങ്ങിലെ ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാമിനെ മാറ്റാന്‍ ചൈന പദ്ധതിയിട്ടതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിന്റെ പേരില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തില്ല. അടുത്ത മാര്‍ച്ച് മാസത്തോടെയായിരിക്കും പുതിയയാളെ ഹോങ്കോങ്ങിലെ ഏറ്റവും സമുന്നതമായ ഈ പദവിയില്‍ നിയമിക്കുക. അതേസമയം ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇത് നിഷേധിച്ചു. ഊഹാപോഹങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ലാമിന്റെ ഓഫിസും പറഞ്ഞു.
കാരി ലാം രാജിവയ്ക്കുകയാണെങ്കില്‍ പകരം വരുന്നയാള്‍ അവരുടെ അഞ്ചുവര്‍ഷത്തില്‍ ശേഷിക്കുന്ന കാലാവധി തികയ്ക്കും. 2022 ജൂണ്‍ വരെ അയാളായിരിക്കും ചീഫ് എക്‌സിക്യൂട്ടീവ്.
Be the first to comment