വയനാട്: നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയില്‍ കുട്ടികള്‍ക്ക് അയല്‍വാസിയുടെ മര്‍ദ്ദനം. ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികളെയാണ് മര്‍ദിച്ചത്. കേണിച്ചിറ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ വൈകുന്നേരമാണ് നെയ്ക്കുപ്പ ആദിവാസി കോളനിയിലെ മൂന്ന് കുട്ടികളെ അയല്‍വാസി രാധാകൃഷ്ണന്‍ ക്രൂരമായി മര്‍ദിച്ചത്. തന്റെ വയലിലെ വരമ്പ് ചവിട്ടി നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം.
കാലിനും പുറത്തും പരുക്കേറ്റ കുട്ടികളെ പനമരം ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. മര്‍ദനമേറ്റ കുട്ടികളില്‍ ഒരാള് നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയാതാണ്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേണിച്ചിറ പോലീസ് രാധാകൃഷ്ണനെതിരെ കേസെടുത്തു.
Be the first to comment