ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ബലൂച് ഭീകരര്‍ ട്രെയിന്‍ റാഞ്ചി. 450 യാത്രക്കാരെ ബന്ദികളാക്കി.ക്വറ്റയില്‍ നിന്നും പെഷവാറിലേക്ക് പോയ ജാഫര്‍ എക്സ്പ്രസാണ് ഭീകരര്‍ തട്ടിയെടുത്തത്. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകരാണ് ട്രെയിന്‍ റാഞ്ചിയതെന്നാണ് വിവരം.തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. എന്താണ് ഭീകരരുടെ ആവശ്യം എന്നത് സംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 6 സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

Be the first to comment