മക്ക: ഹജ്ജ്, ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാനെത്തുന്ന തീർഥാടകർക്ക് പുതിയ നിർദേശവുമായി ഹജ്ജ്, ഉംറ മന്ത്രാലയം. മക്കയിലേയും മദീനയിലേയും പള്ളികളുടെ മുറ്റങ്ങളിൽ കിടക്കാൻ പാടില്ലെന്നാണ് മന്ത്രാലയത്തിന്‍റെ പുതിയ നിർദേശം.
തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക, മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രക്കാരുടെ ക്രമം നിലനിർത്തുക, സന്ദർശകർക്ക് ആശ്വാസം നൽകുക എന്നിവയുടെ ഭാഗമായാണ് പുതിയ നീക്കമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പിലൂടെ പറഞ്ഞു.
മക്ക, മദീനയിലെ പള്ളി മുറ്റങ്ങളിൽ കിടക്കുകയും ഉറങ്ങുകയും ചെയ്യുന്നത് ആളുകൾ കൂട്ടിയിടിച്ച് അപകടമുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇത് തിരക്കിനും കാരണമാകും. നടപ്പാതകൾ, ഉന്തുവണ്ടികൾക്കായുള്ള പാതകൾ, അടിയന്തര സേവനത്തിനായുള്ള നടപ്പാതകൾ എന്നിങ്ങനെ മൂന്നായാണ് പാതകൾ തിരിച്ചിരിക്കുന്നത്. ഇവിടെ പൂർണ്ണമായും കിടത്തവും ഉറക്കവും ഒഴിവാക്കണമെന്നും മന്ത്രാലയം കർശന നിര്‍ദേശം നൽകി.
Be the first to comment