തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. പള്ളിയെ പ്രതിഷേധ വേദിയാക്കുന്നുവെന്ന ആരോപണത്തിലാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടണമെന്നത് വഖഫ് ബോര്‍ഡ് തീരുമാനിച്ചതാണ്. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് എതിരായ തീരുമാനമെന്ന് വരുത്താനാണ് ലീഗ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പള്ളിയെ പ്രതിഷേധ വേദിയാക്കുന്ന ലീഗ് നിലപാട് സംഘ്പരിവാറുകാര്‍ക്കുള്ള പച്ചക്കൊടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വിഭാഗത്തെ ശത്രുക്കളാക്കി കാണാനുള്ള ശ്രമം തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരുടെയും ആരാധന സ്വതന്ത്ര്യം ഇല്ലാതാകില്ല. അവ സംരക്ഷിക്കുന്നതിന് കമ്മ്യൂണിസ്റ്റുകാര്‍ മുന്നിലുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു വിഭാഗത്തെ ശത്രുക്കളാക്കി മാറ്റാന്‍ എന്ത് നുണയും പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹലാല്‍ ഭക്ഷണം ഇവിടെ നല്‍കുമെന്ന് ഒരു സ്ഥാപനവും എഴുതിവെച്ചിട്ടില്ല. മാര്‍ക്കറ്റിങിന് വേണ്ടി ചില സ്ഥാപനങ്ങള്‍ ഹലാല്‍ എന്ന് രേഖപ്പെടുത്തുന്നു. എല്ലാ വിഭാഗത്തിലെ കച്ചവടക്കാരും ഇത്തരം ഉല്‍പന്നം നല്‍കുന്നുണ്ടെന്നിരിക്കെ എന്തിനാണ് മതസ്പര്‍ധ വളര്‍ത്തുന്നത് -പിണറായി ചോദിച്ചു.
കെ. റെയില്‍ നാട് കൊതിക്കുന്ന വികസനമാണെന്നും പദ്ധതി വേണ്ടെന്ന് പറയുന്നത് അതിവേഗ റയില്‍ പാത വേണമെന്ന് പറഞ്ഞവരാണെന്നും പിണറായി ആരോപിച്ചു. ഇത്തരം പദ്ധതികള്‍ എല്‍.ഡി.എഫ് ചെയ്യേണ്ടെന്ന് പറയുന്നവര്‍ക്കൊരു കാലമുണ്ടോ ഇനിയെന്ന് അദ്ദേഹം ചോദിച്ചു. നാടും നാട്ടുകാരും ഒന്നിച്ചാല്‍ കേരളത്തിന്റെ മുന്നോട്ട് പോക്കിന്റെ മുമ്പിലുള്ള ഏത് തടസ്സത്തെയും അതിജീവിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി അവകാശപെട്ടു. സംസ്ഥാനത്ത് വലിയ തോതിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തെരഞ്ഞെടുപ്പിന് ശേഷവും തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Be the first to comment