കേന്ദ്രസർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരവുമായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ, ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സ്റ്റാഫ് സെക്ഷൻ കമ്മിഷൻ തുടങ്ങിയവയാണ് അപേക്ഷ ക്ഷണിച്ചത്. 55,000 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്മെന്റാണ്. പത്താം തരം മുതൽ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്
ഒഴിവുകൾ: 35,000
യോഗ്യത: പത്താംക്ലാസ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം.
പ്രായപരിധി: 18-40
അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജൂലൈ 15
അപേക്ഷിക്കേണ്ട വിധം: മെറിറ്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ indiapostgdsonline.gov.in.ല്‍ കയറി അപേക്ഷിക്കാം
സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍
ഒഴിവുകൾ: 8326
യോഗ്യത: പത്താംക്ലാസ്
പ്രായപരിധി: 18-27
അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജൂലൈ 31
ശമ്പളം: 1800-22000 രൂപ
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയ്ക്ക് പുറമേ കായികക്ഷമത പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷിക്കേണ്ട വിധം: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ssc.gov.inല്‍ കയറി അപേക്ഷിക്കാവുന്നതാണ്.
ഐബിപിഎസ് – ബാങ്ക് നിയമനം
ഒഴിവുകൾ: 6128
പ്രായപരിധി: 27 വയസ്
അവസാന തിയ്യതി: ജൂലൈ 21
ശമ്പളം: 19900- 47,920 രൂപ
തെരഞ്ഞെടുപ്പ് രീതി: ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐബിപിഎസ് നടത്തുന്ന പരീക്ഷയിൽ പ്രിലിമിനറി, മെയ്ന്‍ ഘട്ടങ്ങളുണ്ടാകും.
അപേക്ഷിക്കേണ്ട വിധം: ഐബിപിഎസിന്റെ ibpsonline.ibps.in എന്ന വെബ്‌സൈറ്റിൽ കയറി അപേക്ഷിക്കാവുന്നതാണ്.
ഹരിയാന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍
ഒഴിവുകൾ: 6000
യോഗ്യത: പത്തും പന്ത്രണ്ടാം ക്ലാസും പാസായവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 18-25 ആണ്
തെരഞ്ഞെടുപ്പ് രീതി: വിവിധ ടെസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷിക്കേണ്ട വിധം: ഔദ്യോഗിക വെബ്‌സൈറ്റായ hssc.gov.in. സന്ദര്‍ശിക്കുക.
Be the first to comment