കേവലം എസ്.എസ്.എൽ.സി യോഗ്യത മാത്രമുള്ളവർക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളിലേക്ക് നടത്തുന്ന റിക്രൂട്ട്‌മെന്റാണ് S.S.C G.D Constable Recuitment.
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്), ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി), സശസ്ത്ര സീമാ ബാൽ (എസ്.എസ്.ബി), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (എസ്.എസ്.എഫ്), ആസാം റൈഫിൾസ് (എ.ആർ), നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) എന്നിവയിലേതെങ്കിലും ഒരു വിഭാഗത്തിൽ അവസരം ലഭിക്കും.
വിജ്ഞാപന നമ്പർ: F.No. PPI01/11/2022PP_1
ആകെ ഒഴിവുകൾ: 24,369
അവസാന തീയതി:നവംബർ 30
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കേണ്ടതുണ്ട്. കൂടാതെ മികച്ച ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം.
സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്.
പ്രായം; 18- 23. (ഒ.ബി.സി വിഭാഗത്തിന് മൂന്നും പട്ടികവിഭാഗങ്ങൾക്ക് അഞ്ചും വർഷത്തെ ഇളവുണ്ട്).
തുടക്ക ശമ്പളം; 18,000. കൂടാതെ മറ്റ് ആനുകൂല്യങ്ങളും
ഫീസ്: 100 രൂപ (പട്ടികവിഭാഗങ്ങൾക്കും സ്ത്രീകൾക്ക് ഫീസില്ല)
എങ്ങിനെ അപേക്ഷിക്കാം:
ssc.nic.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് യൂസർ നെയിമും പാസ്വേഡും നൽകി ലോഗിൻ ചെയ്യുക.
ശ്രദ്ധിക്കാൻ:ആദ്യമായാണ് അപ്ലൈ ചെയ്യുന്നതെങ്കിൽ വൺ ടൈം രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കുക. മൊബൈൽ നമ്പർ, ഇമെയിൽ, ആധാർ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയാണ് ഇതിന് വേണ്ടത്.
അതിൽ Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ വരുന്ന വിൻഡോയിൽ Constable (GD) എന്ന് തുടങ്ങുന്ന ലിങ്ക് സെലക്ട് ചെയ്യുക. ശേഷം തെളിഞ്ഞുവരുന്ന ഫോം ഫിൽചെയ്യുക. അപേക്ഷഫീസ് അടക്കേണ്ടവരാണെങ്കിൽ ഓൺലൈനായി അടക്കുക.
അപേക്ഷ പൂർത്തിയായാൽ പ്രിന്റെടുത്ത് സൂക്ഷിക്കുക. പിഡിഎഫ് രൂപത്തിൽ സോഫ്റ്റ് കോപ്പിയായി സൂക്ഷിച്ചുവച്ചാലും മതി.
SSC GD Constable 2022: Application forms released for 24,369 posts
Be the first to comment