
മാര്‍ച്ച് 1 മുതല്‍ സ്വകാര്യ ആശുപത്രികളിലും കൊവിഡ് വാക്‌സിനേഷന്‍ വിതരണം നടക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിനു മുകളിലുള്ള രോഗമുള്ളവര്‍ക്കും മാര്‍ച്ച് 1 മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമായിരിക്കും വാക്‌സിനേഷന്‍ നല്‍കുക. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായായിരിക്കും വാക്‌സിനേഷന്‍ നല്‍കുക.എന്നാല്‍, സ്വകാര്യ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന് പണം നല്‍കണം. ഇതിന്റെ തുക അടുത്ത ദിവസങ്ങളില്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുമെന്നും മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
Be the first to comment