കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് നെല്ലിക്കോട് സ്വദേശി ടി.പി.മധുസൂദനന് (54), കാരശ്ശേരി സ്വദേശി അഖില്‍ (28) എന്നിവരാണ് മരിച്ചത്.
ഇതോടെ നിപാ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ഒരാള്‍ക്ക് കൂടി ഇന്നലെ നിപ ബാധ സ്ഥിരീകരിച്ചതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 18 ആയി. ബാക്കിയുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബന്ധുവിന്റെ ചികിത്സക്കായി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് മധുസൂദന്‍ നിപാ വൈറസ് ബാധിച്ചതെന്നാണ് കരുതുന്നത്. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ:വി.കെ.ബീന(കെ.ഡി.സി ബാങ്ക് കിണാശേരി). മക്കള്‍: ദ്യുതികര്, ധീരജ്.
Be the first to comment