
തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു. ഈ വ്യാഴാഴ്ച മുതല്‍ (ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരേ) ഞായറാഴ്ചവരേയാണ് താല്‍ക്കാലിക നിയന്ത്രണം.
നിയന്ത്രണം പിന്നീട് ദീര്‍ഘിപ്പിക്കണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും. പുതുവര്‍ഷ ആഘോഷത്തിനിടയിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുകൂടിയാണ് ഇന്നു ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
രാത്രി പത്തുമണിക്ക് കടകള്‍ അടയ്ക്കണം. അനാവശ്യ യാത്രകളും ആള്‍ക്കൂട്ടവും അനുവദിക്കില്ല. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ലോക്ഡൗണ്കാലത്തെ നിയന്ത്രണവും പൊലിസ് പരിശോധനയും തുടരും.
Be the first to comment